രണ്ടു ദിവസം മുൻപാണ് മലയാള സിനിമയിലെ വസ്ത്രാലങ്കാരകകളിൽ ഒരാളായ സ്റ്റെഫി സേവ്യർ മലയാള സിനിമയിലെ ഒരു പ്രമുഖ സംവിധായികക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്. പ്രതിഫലം ചോദിച്ചപ്പോള്‍ സിനിമയുടെ ലാസ്റ്റ് ഷെഡ്യൂൾ നിന്ന് മാറ്റി നിർത്തിയിട്ട് സിനിമയുടെ ടൈറ്റിൽ കാർഡിലോ, താങ്ക്സ് കാർഡിലോ പോലും സ്റ്റെഫിയുടെ പേര് വെക്കാതെ ഒഴിവാക്കുകയാണ് ആ സംവിധായിക ചെയ്തത്. സ്റ്റെഫി തന്റെ ഫേസ്ബുക് പോസ്റ്റിൽ ആ സംവിധായികയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല എങ്കിലും, അത് ഗീതു മോഹൻദാസ് എന്ന സംവിധായികയാണെന്നും മൂത്തോൻ എന്ന ഗീതു മോഹൻദാസ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഈ സംഭവമുണ്ടായത് എന്നും സഹ സംവിധായികയായ ഐഷ സുൽത്താന പിന്നീട് വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയിലെ വനിതകൾക്ക് വേണ്ടി എന്ന പേരിലാരംഭിച്ച ഡബ്ള്യു സി സി എന്ന സംഘടനയുടെ നേതൃ നിരയിലുള്ള ഒരു വ്യക്തി കൂടിയാണ് ഗീതു മോഹൻദാസ് എന്നിരിക്കെ ഇത്തരമൊരു നീതി നിഷേധം നടന്നിട്ടു വനിതാ സംഘടന അവർക്കെതിരെ ഒരു നടപടിയും എടുത്തില്ല എന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇപ്പോഴിതാ പ്രശസ്ത നിർമ്മാതാവായ ഷിബു സുശീലനും ഡബ്ള്യു സി സിക്ക് എതിരെ ആഞ്ഞടിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.
തന്റെ ഫേസ്ബുക് പോസ്റ്റിൽ ഷിബു സുശീലൻ സ്റ്റെഫി തുറന്നു പറഞ്ഞ വിഷയവുമായി ബന്ധപെട്ടു കുറിച്ചത് ഇപ്രകാരം, കോസ്റ്റും ഡിസൈനർ സ്റ്റെഫിക്ക് ആ നായിക മൂത്ത സംവിധായികയുടെ പേര് പറയാമായിരുന്നു. പേര് പറയാതിരിക്കുമ്പോൾ WCC ഉള്ള മറ്റ് സംവിധായികമാരെയും ബാധിക്കും. അത് ശരി അല്ല. പേര് തുറന്നു പറയാൻ ധൈര്യം കാണിക്കണം. അവസരം തന്നത് ഇവിടെ ഉള്ള നിർമ്മാതാക്കളും സംവിധായകരും ആണ് അത് കൊണ്ട് പേര് പറയാൻ മടി കാണിക്കേണ്ട കാര്യം ഇല്ല. ഏതു കൊമ്പത്തെ നായിക സംവിധായിക ആയാലും ജോലി എടുപ്പിച്ചിട്ടു സഹപ്രവർത്തകയോട് ഇങ്ങനെ ആണോ ചെയുന്നത്. ഇത് ആണോ വനിതാ സ്നേഹം. ഇതിനുള്ള ഒരിടം ആണോ WCC. ഡയലോഗ് പറഞ്ഞിട്ടോ, ബാനർ പൊക്കി പിടിച്ചു ഡാൻസ് കളിച്ചിട്ടോ കാര്യം ഇല്ല. കൂടെ നിർത്താനുള്ള മനസ്സാണ് വേണ്ടത്. അല്ലാതെ അഹങ്കാരവും ധിക്കാരവും കാണിക്കുന്നത് ശരി അല്ല. സ്റ്റെഫിയെ സിനിമയിൽ വർക്ക് ചെയ്യാൻ സംവിധായിക വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാൻസോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ ഏൽപ്പിച്ച ജോലി രണ്ടു ഷെഡ്യുളുകളിൽ ഒന്ന് പൂർത്തിയാക്കുകയും, അവസാന ഷെഡ്യുൾ പ്രീ പ്രൊഡക്ഷനും, ട്രയലും ചെയ്തു കൊടുത്തു. എന്നാൽ റെമ്യുണറേഷൻ ചോദിച്ചപ്പോള്‍, അത് കൊടുക്കാതെ സ്റ്റെഫി അറിയാതെ വർക്ക് ചെയ്യാൻ അവരുടെ അസിസ്റ്റന്റിനെ വിളിക്കുക. അത് വളരെ മോശമായി പോയി. (നിങ്ങളെ മാറ്റിയിട്ടു നിങ്ങളുടെ അസിസ്റ്റന്റിനെ ഡയറക്ട് ചെയ്യാൻ വിളിച്ചാൽ നിങ്ങൾ പ്രതികരിക്കില്ലെ). ഇക്കാര്യങ്ങളിൽ സ്റ്റെഫി പ്രതികരിച്ചപ്പോൾ സ്റ്റെഫി ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ് എന്ന ഡയലോഗ് പറയുക ആണോ ചെയേണ്ടത്. ഇതൊക്കെ WCC യിലെ ഒരംഗം പറയുന്നത് ശരി ആണോ ?
സിനിമയിൽ സ്ത്രീകൾക്ക് നേരെ വിവേചനം ഉണ്ടെന്നു പറഞ്ഞ് വന്ന സ്ത്രീ സംഘടനയായ WCC യിലുള്ള ഒരു സംവിധായിക ഇങ്ങനെ ആണോ സഹപ്രവർത്തകയോട് പെരുമാറുന്നത്. സ്റ്റെഫിയോട് WCC യിലെ ഒരംഗം കാണിച്ച വിവേചനത്തിന് എന്ത് നടപടി ആണ് വനിത സംഘടന എടുത്തത് ?. ഇനിയെങ്കിലും ആ സംവിധായികക്ക് എതിരെ നടപടി എടുക്കാൻ WCC എന്ന സംഘടന തയാറാകുമോ ?. പ്രതിഫലം ചോദിച്ചതിന് സിനിമയുടെ ലാസ്റ്റ് ഷെഡ്യൂൾ നിന്ന് മാറ്റി നിർത്തിയിട്ട് സിനിമയുടെ ടൈറ്റിൽ കാർഡിലോ, താങ്ക്സ് കാർഡിലോ പോലും സ്റ്റെഫിയുടെ പേര് വെക്കാതെ ഒഴിവാക്കിയത് സംവിധായികയുടെ ധിക്കാരത്തെയും അഹങ്കാരത്തെയാണ് കാണുവാൻ സാധിക്കുന്നത്. സ്റ്റെഫിയും അവരുടെ ജോലിയിലുള്ള മികവിൽ കേരള സ്റ്റേറ്റ് അവാർഡ് വാങ്ങിയ വ്യക്തി ആണ്. 2015 ല്‍ സിനിമാ ജീവിതം തുടങ്ങിയ സ്റ്റെഫിക്കു മാത്രമല്ല, സിനിമയുടെ ടെക്നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്ക തന്നെയാണ് എന്ന് സ്റ്റെഫി പറഞ്ഞതിൽ ഫെഫ്ക യൂണിയന് അഭിമാനികാം.
2017 മാർച്ച് 5ന് കൊച്ചിയിലെ ഗോശ്രീ പാലത്തിന് താഴെയുള്ള കായലിൽ നിന്നാണ് സിഎ വിദ്യാർത്ഥി മിഷേലിന്റെ മൃതദേഹം പോലീസിന് ലഭിക്കുന്നത്.…
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷത്തിലെത്തുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ മമ്മി'യുടെ ആനിമേറ്റഡ് പ്രൊമോ സോങ്ങ് പുറത്തിറങ്ങി. 'സരിഗമ'യുടെ…
മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വർഷങ്ങൾക്ക് ശേഷം ഒരുമിപ്പിച്ച് ഒരു ചിത്രമൊരുക്കുകയാണ് പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ. മമ്മൂട്ടി…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ആനന്ദ് ശ്രീബാലക്കു ഗംഭീര പ്രേക്ഷക പ്രതികരണം. പ്രശസ്ത സംവിധായകനായ…
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്ഷങ്ങള്ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന…
This website uses cookies.