മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരന് സിനിമയോടുള്ള ആവേശവും അർപ്പണ ബോധവും എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. തന്റെ കഥാപാത്രത്തിന്റെ പൂർണ്ണതക്കായി എന്തും ചെയ്യാൻ തയ്യാറാവുന്ന പൃഥ്വിരാജ് ഇപ്പോൾ അഭിനയിക്കുന്ന ആട് ജീവിതം എന്ന ചിത്രത്തിന് വേണ്ടി അപകടകരമായ രീതിയിൽ തന്റെ ശരീര ഭാരം വരെ വളരെയധികം കുറക്കുന്നത് നാം കണ്ടു. ഇപ്പോഴിതാ ഈ നടന്റെ സിനിമയോടുള്ള അർപ്പണ ബോധത്തിന്റെ ഒരു അറിയാക്കഥ വെളിപ്പെടുത്തുകയാണ് നിർമാതാവ് രജപുത്ര രഞ്ജിത്ത്. ഷാഫി സംവിധാനം ചെയ്ത ജയറാം ചിത്രമായ മേക്കപ്പ്മാന്റെ ഷൂട്ടിംഗിനിടെ പൃഥ്വിരാജ് വീണ് കാലിന് പരിക്കുപറ്റിയെങ്കിലും അതു വകവയ്ക്കാതെ ഷൂട്ടിംഗ് മുന്നോട്ടു കൊണ്ടുപോവാനാണ് സംവിധായകനോടും തന്നോടും പൃഥ്വി ആവശ്യപ്പെട്ടതെന്ന് പറയുകയാണ് രജപുത്ര രഞ്ജിത്ത്. ഈ സിനിമയിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവർ അതിഥി വേഷത്തിലാണ് എത്തിയത്.
വർഷങ്ങൾക്കു മുൻപ് നടന്ന ആ സംഭബത്തെ കുറിച്ച് രജപുത്ര രഞ്ജിത്ത് പറയുന്ന വാക്കുകൾ ഇങ്ങനെ, എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്തൊരു അനുഭവമായിരുന്നു അത്. ആ സിനിമയുടെ അവസാനഭാഗങ്ങളും ഒരു പാട്ടുസീനും ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്. രാത്രിയാണ് ഷൂട്ടിംഗ് നടക്കുന്നത്. റാമോജി റാവു ഫിലിം സിറ്റിയുടെ മുന്നിലൊരു ഫൗണ്ടൻ ഉണ്ട്. വളരെ വീതി കുറഞ്ഞ ഒരു ഏരിയയാണ്, അവിടെ ഡാൻസ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ രാജു താഴെ വീണു. കാൽ ഒട്ടും അനക്കാൻ കഴിയാത്ത രീതിയിൽ താഴെ കിടക്കുകയായിരുന്നു. ഞങ്ങളെല്ലാവരും എടുത്തുയർത്തുകയായിരുന്നു. ഇന്നിനി ഷൂട്ട് ചെയ്യേണ്ട എന്നു പറഞ്ഞിട്ടും രാജു സമ്മതിച്ചില്ല. കുറച്ചു പോർഷൻ കൂടിയല്ലേ ഉള്ളൂ ചേട്ടാ, അതുകൂടി കഴിഞ്ഞാൽ തീരുമല്ലോ എന്നായിരുന്നു പൃഥ്വി പറഞ്ഞത്. വേണ്ട റിസ്ക് ആണെന്ന് ഞങ്ങളെല്ലാവരും പറഞ്ഞിട്ടും പൃഥ്വി കേട്ടില്ല. ഒരു കാരണവശാലും നാളെ തനിക്കു അഭിനയിക്കാൻ പറ്റിയെന്നു വരില്ല, ചിലപ്പോൾ കുറച്ചു ദിവസത്തേക്ക് തന്നെ അഭിനയിക്കാൻ പറ്റില്ല. കാല് റെഡിയാവാൻ സമയം എടുക്കും. സാരമില്ല, നമുക്ക് ഇപ്പോൾ തന്നെ എടുക്കാം എന്നായിരുന്നു പൃഥ്വി പറഞ്ഞതെന്ന് രഞ്ജിത്ത് ഓർത്തെടുക്കുന്നു. അടുത്ത ദിവസം പൃഥ്വിയുടെ കാലിനു നീരു വന്നു എന്നും കുറച്ചു ദിവസം കാൽ അനക്കാൻ പറ്റാതെയായി എന്നും അദ്ദേഹം പറയുന്നു. ഒരു ആർട്ടിസ്റ്റ് എന്ന രീതിയിൽ, ചെറിയ കാര്യങ്ങൾ പോലും ഒരു സിനിമയ്ക്ക് എത്രത്തോളം നഷ്ടം വരുത്തും എന്നറിയുന്ന ഒരാളാണ് പൃഥ്വിരാജ് എന്ന് പറയുന്ന രഞ്ജിത്ത്, സെൻസുള്ള, സ്നേഹമുള്ള ചെറുപ്പക്കാരനാണ് പൃഥ്വിരാജ് എന്നും കൂട്ടിച്ചേർത്തു. നിർമാതാവിനോട് അത്രയും നീതി പുലർത്തുന്ന ഈ നടനെ ചെറുപ്പക്കാർ കണ്ടു പഠിക്കണം എന്നും, നിഷേധിയാണ്, മുൻകോപിയാണ് എന്നൊക്കെ പലരും പറയുമെങ്കിലും പൃഥ്വിരാജ് നല്ലൊരു മനുഷ്യനാണെന്ന് താനവരോട് പറയുമെന്നും രഞ്ജിത് വെളിപ്പെടുത്തി.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.