ഏതാനും ദിവസങ്ങൾക്കു മുൻപ് ആണ് പ്രശസ്ത നടി സേതുലക്ഷ്മി ചേച്ചിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതു. രണ്ടു വൃക്കകളും തകരാറിലായ തന്റെ മകന്റെ ജീവന് വേണ്ടി അപേക്ഷിച്ചു കൊണ്ടാണ് സേതുലക്ഷ്മി ചേച്ചി നമുക്ക് മുൻപിൽ വന്നത്. മരണം മുന്നിൽ കണ്ടു ജീവിക്കുന്ന തന്റെ മകനെ സഹായിക്കാൻ തനിക്കു ഈ പ്രായത്തിൽ പറ്റുന്നില്ല എന്നും മകന്റെ ചികിത്സക്കായി ആ വീഡിയോ കാണുന്നവർ പറ്റുന്ന പോലെ സഹായിക്കണം എന്നും നിറകണ്ണുകളോടെ സേതുലക്ഷ്മി ചേച്ചി അഭ്യർത്ഥിച്ചത് മലയാളികളാരും മറക്കാൻ ഇടയില്ല എന്നുറപ്പാണ്. അത്രമാത്രം മനസ്സിനെ പിടിച്ചുലക്കുന്ന വാക്കുകൾ ആയിരുന്നു അത്. ഇപ്പോഴിതാ സേതുലക്ഷ്മി ചേച്ചിക്ക് സാന്ത്വനത്തിന്റെ ആദ്യ സ്പര്ശവുമായി പ്രശസ്ത നിർമാതാവ് ശ്രീ . നൗഷാദ് ആലത്തൂർ രംഗത്ത് വന്നിരിക്കുകയാണ്. സേതുലക്ഷ്മി ചേച്ചിക്ക് സാമ്പത്തികമായി സഹായം എത്തിച്ചു കൊണ്ടാണ് അദ്ദേഹം മുന്നോട്ടു വന്നിരിക്കുന്നത്.
തോപ്പിൽ ജോപ്പൻ , കുട്ടനാടൻ മാർപാപ്പ , അടുപുലിയാട്ടം തുടങ്ങിയ സിനിമകളുടെ നിർമാതാവും സാമൂഹിക പ്രവർത്തകനുമായ ശ്രീ നൗഷാദ് ആലത്തൂർ സേതുലക്ഷ്മി ചേച്ചിയുടെ ആ വീഡിയോ കണ്ട ഉടനെ സഹായവുമായി രംഗത്ത് വരികയായിരുന്നു. സിനിമാ ലോകത്തു നിന്നും സേതു ലക്ഷ്മി ചേച്ചിക്ക് എത്തിയ ആദ്യ സഹായങ്ങളിൽ ഒന്നാണ് ഇത്. സേതുലക്ഷ്മി ചേച്ചിയുടെ മകന്റെ ചികിൽസാ ചിലവിലേക്ക് ഇന്ന് 25000 രൂപ ആണ് നൗഷാദ് ആലത്തൂർ ഇന്ന് ധനസഹായമായി എത്തിച്ചത്. അതിനൊപ്പം തന്നെ അദ്ദേഹം നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രവും സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്ത വൈറൽ 2019 എന്ന സിനിമയിൽ വ്യത്യസ്തവും ശ്കതവുമായ ഒരു കഥാപാത്രവും നൽകിയിട്ടുണ്ട് അദ്ദേഹം. അദ്ദേഹത്തിന്റെ ഈ മാതൃകാപരമായ ഈ പ്രവർത്തി സിനിമാ ലോകത്തെ മറ്റുള്ളവർക്കും അതുപോലെ പൊതു സമൂഹത്തിനും ഒരു പ്രചോദനമായി തീരട്ടെ എന്ന് നമ്മുക്ക് പ്രത്യാശിക്കാം.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.