സൗത്ത് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ നിർമ്മാതാവും എഴുത്തുക്കാരനുമാണ് കെ.ടി കുഞ്ഞുമോൻ. 1993 മുതൽ 2008 വരെ അദ്ദേഹം മലയാളം, തമിഴ് എന്നീ ഭാഷകളിൽ സജീവമായിരുന്നു. തമിഴിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ഷങ്കറിനെ തമിഴ് സിനിമ ലോകത്തിലേക്ക് കൊണ്ടു വന്നത് കെ.ടി കുഞ്ഞുമോനാണ്. അർജ്ജുനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ജെന്റിൽമാൻ നിർമ്മിച്ചത് കെ ടി കുഞ്ഞുമോൻ ആയിരുന്നു. തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ കാതൽ ദേശം, കാതലൻ, രക്ഷകൻ തുടങ്ങിയവ നിർമ്മിച്ചതും ഇദ്ദേഹമായിരുന്നു. മലയാളി കൂടിയായ കെ. ടി കുഞ്ഞുമോൻ ഫിലിം ഇൻഡസ്‌ട്രിയിൽ ഒരു വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സൂപ്പർഹിറ്റ് ചിത്രമായ ജെന്റിൽമാന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുവാൻ ഒരുങ്ങുകയാണ് കെ.ടി കുഞ്ഞുമോൻ.
ജെന്റിൽമാൻ 2 ബ്രഹ്മാണ്ഡമായി അണിയിച്ചൊരുക്കുവാനാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്ന് മാതൃഭൂമിയുടെ അഭിമുഖത്തിൽ കെ.ടി കുഞ്ഞുമോൻ തുറന്ന് പറഞ്ഞിരിക്കുകയാണ്. ജെന്റിൽമാൻ രണ്ടാം ഭാഗത്തിൽ പഴയ അഭിനേതാകളുടെയൊപ്പം പുതിയ ആളുകളും ഉണ്ടാവുമെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്. ജെന്റിൽമാൻ 2 അടുത്ത വർഷം ജനുവരിലായിരിക്കും ചിത്രീകരണം ആരംഭിക്കുക എന്ന് കുഞ്ഞുമോൻ സൂചിപ്പിച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു 100 പേരെ വെച്ചു ചിത്രീകരിക്കാൻ സാധിക്കില്ലയെന്നും ക്ലൈമാക്സ് സീൻ ഷൂട്ട് ചെയ്യുവാൻ അയ്യായിരം- പതിനായിരം ആളുകൾ വേണ്ടി വരും എന്ന് അദ്ദേഹം വ്യക്തമാക്കി. ഷങ്കർ തന്നെയായിരിക്കോ ചിത്രം സംവിധാനം ചെയ്യുക എന്ന അവതാരകന്റെ ചോദ്യത്തിന് ഒന്നും പറയാൻ പറ്റില്ല എന്നാണ് കെ.ടി കുഞ്ഞുമോൻ മറുപടി നൽകിയത്. എ. ആർ റഹ്മാൻ തന്നെയായിരിക്കും സംഗീത സംവിധാനം നിർവഹിക്കുക എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ജെന്റിൽമാൻ രണ്ടാം ഭാഗത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് നിർമ്മാതാവായ കെ.ടി കുഞ്ഞുമോൻ തന്നെയാണ്. തമിഴ്, തെലുഗ്, ഹിന്ദി എന്നീ ഭാഷകളിൽ പല നടന്മാരെ വെച്ച് ഒരേ സമയത്തായിരിക്കും സിനിമയുടെ ചിത്രീകരണം എന്ന് കുഞ്ഞുമോൻ കൂട്ടിച്ചേർത്തു.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.