പ്രശസ്ത നടനും സംവിധായകനുമായ രമേശ് പിഷാരടി നായകനായ ഏറ്റവും പുതിയ ചിത്രമാണ് നോ വേ ഔട്ട്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഈ ചിത്രം ഒരു സർവൈവൽ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയെടുക്കുന്ന ഈ ചിത്രത്തിന് ഇപ്പോൾ പ്രശംസയുമായി എത്തിയത് തമിഴിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാവായ കെ ടി കുഞ്ഞുമോൻ ആണ്. അദ്ദേഹത്തോടൊപ്പമുള്ള ചിത്രം പങ്കു വെച്ച് കൊണ്ട് രമേശ് പിഷാരടി തന്നെയാണ് അദ്ദേഹം ഈ സിനിമ കണ്ടു അഭിനന്ദിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചത്. രമേശ് പിഷാരടി കുറിച്ച വാക്കുകൾ ഇങ്ങനെ, “പാൻ ഇന്ത്യൻ, ബ്രഹ്മണ്ട സിനിമ, തുടങ്ങിയ വാക്കുകൾ ഞാൻ ആദ്യമായ് കേൾക്കുന്നത് K T കുഞ്ഞുമോൻ സാർ നിർമിച്ച ചിത്രങ്ങളിലൂടെയാണ്. താരങ്ങളെക്കാൾ ആരാധകർ ഉള്ള നിർമാതാവ്.വെള്ള കുപ്പായവും, കൊമ്പൻ മീശയും ഒക്കെ ആയി സ്‌ക്രീനിൽ വന്നു; പ്രേക്ഷകരെ തൊഴുതു കാണിക്കുമ്പോൾ നിർമാതാവിനായിരുന്നു ആ ചിത്രങ്ങളിലെ ആദ്യത്തെ കയ്യടി. ഇന്ന് എറണാകുളത്തെത്തിയ അദ്ദേഹം എന്റെ കൊച്ചു ചിത്രം കണ്ട് നല്ല വാക്കുകൾ പറഞ്ഞപ്പോൾ അതിയായ സന്തോഷം..”
നവാഗതനായ നിതിൻ ദേവീദാസ് ഒരുക്കിയ ഈ ചിത്രം റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെമോഷ് എം എസ് ആണ് നിർമ്മിച്ചത്. ബേസിൽ ജോസെഫ്, ധർമജൻ ബോൾഗാട്ടി, രവീണ എന്നിവരും ഇതിന്റെ താരനിരയിൽ ഉണ്ട്. സൂര്യന്‍, ജെന്റില്‍മാന്‍, കാതലന്‍, കാതല്‍ദേശം, രക്ഷകന്‍ എന്നിങ്ങനെ ഗംഭീര ചിത്രങ്ങൾ നിർമ്മിച്ച ആളാണ് കെ ടി കുഞ്ഞുമോൻ. താരങ്ങൾക്കും സംവിധായകർക്കുമൊപ്പം തെന്നിന്ത്യയിൽ നിർമ്മാതാവും ഒരു ബ്രാൻഡ് ആയതു കെ ടി കുഞ്ഞുമോനിലൂടെ ആണ്. തന്റെ സൂപ്പർ മെഗാ ഹിറ്റ് ശങ്കർ ചിത്രമായ ജന്റിൽമാന്റെ രണ്ടാം ഭാഗം നിർമിച്ചു കൊണ്ട് അദ്ദേഹം ഇപ്പോൾ തിരിച്ചു വരാൻ പോവുകയാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.