സൂരറായ് പോട്രൂ, ജയ് ഭീം തുടങ്ങിയ ഗംഭീര ചിത്രങ്ങളിലൂടെ വമ്പൻ തിരിച്ചു വരവാണ് തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നടത്തിയിരിക്കുന്നത്. അത്കൊണ്ട് തന്നെ ഇനി പുറത്തു വരാനും ഷൂട്ടിംഗ് തുടങ്ങാനുമുള്ള സൂര്യ ചിത്രങ്ങളെ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകരും ആരാധകരും കാത്തിരിക്കുന്നത്. അതിൽ തന്നെ ഏറ്റവും കൂടുതൽ പേര് കാത്തിരിക്കുന്ന ചിത്രമാണ് തമിഴിലെ വമ്പൻ സംവിധായകൻ വെട്രിമാരൻ ഒരുക്കുന്ന വാടിവാസൽ. വെട്രിമാരൻ ഒരുക്കിയ അസുരൻ, കർണ്ണൻ തുടങ്ങി ഒട്ടേറെ വമ്പൻ ചിത്രങ്ങൾ നിർമ്മിച്ച കലൈപുലി എസ് താണു ആണ് ഈ ചിത്രവും നിർമ്മിക്കുക. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് നിർമ്മാതാവ് പറഞ്ഞ കാര്യങ്ങൾ വലിയ ശ്രദ്ധ നേടുകയാണ്. വെട്രിമാരന്‍റെ സംവിധാനത്തില്‍ സൂര്യ ആദ്യമായി നായകനാവുന്ന വാടിവാസലിന്‍റെ ടൈറ്റില്‍ ലുക്ക് അണിയറക്കാര്‍ നേരത്തെ പുറത്തു വിടുകയും വമ്പൻ ശ്രദ്ധ നേടുകയും ചെയ്തു. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ഈ ചിത്രം.
വലിയ പ്രതീക്ഷകളോടെ ആരാധകർ കാത്തിരിക്കുന്ന ഈ ചിത്രത്തെ കുറിച്ച് പറയാമോ എന്ന ചോദ്യത്തിന് നിർമ്മാതാവ് കലൈപ്പുലി എസ് താണു പറയുന്നത് വാടിവാസൽ തമിഴ് സിനിമാ ഇൻഡസ്ട്രിയുടെ തന്നെ ഏറ്റവും ഉയരങ്ങളിൽ എത്തുമെന്നാണ്. തമിഴ് സിനിമയിൽ ഈ ചിത്രം ഒരു ബെഞ്ച്മാർക്ക് ആവുമെന്നും അതിൽ കൂടുതൽ ഇപ്പോൾ പറയാൻ സാധിക്കില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. തമിഴിലെ ഏറ്റവും മികച്ച സംവിധായകൻ ആണിന്നു വെട്രിമാരൻ. അദ്ദേഹം ഗംഭീര നടനായ സൂര്യയുടെ ഒപ്പം കൈകോർക്കുമ്പോൾ ലഭിക്കാൻ പോകുന്നത് ഒരത്ഭുത ചിത്രം തന്നെയാവും എന്ന സൂചനയാണ് ഇപ്പോൾ നിർമ്മാതാവ് നമ്മുക്ക് നൽകുന്നത്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.