യുവ താരം ഷെയിൻ നിഗമിനെ നായകനാക്കി നവാഗത സംവിധായകൻ ശരത് മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് വെയിൽ. കഴിഞ്ഞ മാസം റിലീസ് പ്രഖ്യാപിച്ചിരുന്ന ഈ ചിത്രം കോവിഡ് പ്രതിസന്ധി മൂലം റിലീസ് മാറ്റി വെച്ചു. അതിനിടയിൽ ഈ ചിത്രത്തിന്റെ സംവിധായകൻ നിർമ്മാതാവിനെതിരെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തത് വലിയ വിവാദമായി മാറിയിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴും വിവാദങ്ങൾക്കു പഞ്ഞമില്ലായിരുന്നു. ചിത്രത്തിലെ നായകൻ ഷെയിൻ നിഗമും നിർമ്മാതാവ് ജോബി ജോർജുമായി ഉണ്ടായ പ്രശ്നങ്ങൾ ആയിരുന്നു വിവാദങ്ങൾക്കു കാരണം. ഏതായാലും ഇപ്പോൾ ഈ ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് നിർമ്മാതാവ് ജോബി ജോർജ്. അത് പങ്കു വെച്ചു കൊണ്ട് അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ച വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.
ജോബി ജോർജിന്റെ വാക്കുകൾ ഇപ്രകാരം, 2004 മുതൽ വളരെ സീരിയസ് ആയി സിനിമയും ആയി അടുത്ത് നിൽക്കുന്ന ഒരു സാധാരണക്കാരനാണ് ഞാൻ. എന്തോ ദൈവം ഓരോ വർഷം കഴിയും തോറും വീഴ്ത്തിയിട്ടില്ല. വളർത്തിയിട്ടേ ഉള്ളു എന്നാൽ. എന്റെ അവസാന ശ്വാസം നിലക്കുവോളം ഞാൻ ഓർത്തുകൊണ്ട് ജീവിക്കാൻ പോകുന്ന സിനിമ ആയിരിക്കും വെയിൽ. ഓരോരോ തടസ്സങ്ങൾ. ഓരോ പ്രാവശ്യം റിലീസ് പ്ലാൻചെയ്യുമ്പോൾ. ഞാൻ പോലും അറിയാത്ത പ്രേശ്നങ്ങൾ എന്തോ മനസ്സിലാകുന്നില്ല എന്താണി ങ്ങനെ. എന്തുമാകട്ടെ നമ്മൾ വീണ്ടും തയ്യാറെടുക്കുകയാണ് വെയിൽ റിലീസ് ചെയ്യാൻ. 25 feb അതാണ് നമ്മുടെ ദിവസം കൂടെ വേണം. ഷൈൻ ടോം ചാക്കോയും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.