ഷെയിൻ നിഗം- ജോബി ജോർജ് വിവാദം ഇപ്പോഴും അവസാനിക്കുന്നില്ല. തന്നെ അപായപ്പെടുത്തും എന്ന് നിർമ്മാതാവ് ജോബി ജോർജ് ഭീഷണിപ്പെടുത്തി എന്ന് സോഷ്യൽ മീഡിയയിൽ ലൈവ് ആയി വന്നു പറഞ്ഞ ഷെയിൻ നിഗം പിന്നീട് അതിനെ കുറിച്ച് താര സംഘടനയായ അമ്മയിലും പരാതി നൽകിയിരുന്നു. അതിനെ തുടർന്ന് ഷെയിൻ നിഗം കരാർ ലംഘിച്ചത് കൊണ്ടാണ് മോശമായി സംസാരിക്കേണ്ടി വന്നതും എന്നും പറഞ്ഞു ജോബി ജോർജ് പത്ര സമ്മേളനം വിളിച്ചു കൂട്ടുകയും ഷെയിൻ നിഗം കരാർ ലംഘിച്ചു എന്നതിന് തെളിവുകൾ നിരത്തുകയും ചെയ്തു. അതിന്റെ തുടർച്ചയായി മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവായ മഹാസുബൈറും ജോബി ജോർജ് നടത്തിയ വഞ്ചന കുറ്റങ്ങളുടെ തെളിവുകളുമായി മുന്നോട്ടു വന്നു. ഷെയിൻ നിഗത്തിന്റെ പുതിയ ചിത്രത്തിന്റെ നിർമ്മാതാവായ മഹാസുബൈറിനോടും ജോബി ജോർജ് മോശമായി സംസാരിച്ചിരുന്നു.
ഇപ്പോഴിതാ ഷെയിൻ നിഗത്തിനു വീണ്ടും വധ ഭീഷണിയുമായി മുൻപോട്ടു വന്നിരിക്കുകയാണ് ജോബി ജോർജ് എന്ന് പ്രശസ്ത ചാനൽ ആയ റിപ്പോർട്ടർ പറയുന്നു. ജോബി ജോർജിന്റെ പുതിയ ഓഡിയോ ക്ലിപ്പും അവർ ചാനലിൽ കേൾപ്പിക്കുന്നുണ്ട്. ഷെയിൻ അടുത്തതായി അഭിനയിക്കാൻ പോകുന്ന ചിത്രത്തിന്റെ സംവിധായിക ശ്രുതി നമ്പൂതിരിയുമായി ജോബി ജോർജ് നടത്തിയ ഫോൺ സംഭാഷണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഷെയിനിനെ വണ്ടിയിടിച്ചു കൊലപ്പെടുത്തും എന്നാണ് ജോബി ആ ഫോൺ കോളിൽ പറയുന്നത്. ഇരുവരും തമ്മിൽ ഉള്ള പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ താര സംഘടനയായ ‘അമ്മ ഇന്ന് നിർമ്മാതാക്കളുടെ സംഘടനയുമായി ചർച്ച നടത്തും.
തന്നോട് സഹകരിക്കാതെ ഷെയിൻ എങ്ങനെ ഒരു പെണ്ണായ ശ്രുതിയോടു സഹകരിക്കും എന്ന് ആ സംവിധായികയോട് ചോദിക്കുന്ന ജോബി ജോർജ് ഷെയിൻ അല്ലാതെ മറ്റാരെ എങ്കിലും വെച്ച് ചിത്രം ചെയ്യാനും അവരോടു പറയുന്നുണ്ട്. തന്റെ സിനിമയ്ക്കു എന്തെങ്കിലും സംഭവിച്ചാൽ ഷെയിനിന്റെ സിനിമാ കരിയർ തീർന്നു എന്നും അവനെ ഒരു വണ്ടി കൊണ്ട് ഇടിപ്പിക്കും എന്നും അത് ചെയ്യുന്നവന് ചെലവിന് കൊടുത്താൽ മതിയല്ലോ എന്നും ജോബി പറയുന്നു. ഏതായാലും വലിയ പൊട്ടിത്തെറികളിലേക്കാണ് ഈ വിഷയം ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.