മലയാള സിനിമയിൽ ഏറ്റവും ശ്രദ്ധയനായ നിർമ്മാതാവാണ് ജോബി ജോർജ്ജ്. ഒരുപിടി നല്ല ചിത്രങ്ങൾ മലയാളികൾക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ഉടമസ്ഥൻ കൂടിയാണ് അദ്ദേഹം. മഞ്ജു വാര്യർ ചിത്രം ജോ ആൻഡ് ബോയ് എന്ന ചിത്രമാണ് ഗുഡ്‌വിൽ എന്റർടൈന്മെന്റ്‌സ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം. കസബ, ആൻമരിയ കലിപ്പിലാണ്, ക്യാപ്റ്റൻ, അബ്രഹാമിന്റെ സന്തതികൾ, ഷൈലോക്ക് തുടങ്ങിയ ചിത്രങ്ങളാണ് ജോബി ജോർജ്ജ് നിർമ്മിച്ചിരിക്കുന്നത്. സുരേഷ് ഗോപി ചിത്രമായ കാവലാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ജോബി ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
നിർമ്മാതാവായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന ജോബി ജോർജ്ജ് ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. ഒരു സിനിമ അങ്ങ് സംവിധാനം ചെയ്താലോ എന്ന് പ്രേക്ഷകരോട് തന്റെ ഫേസ്ബുക്കിലൂടെ ചോദിച്ചിരിക്കുകയാണ്. എന്നിട്ട് ഫ്രീ ആയിട്ട് ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ യൂ ട്യൂബ് ചാനലിൽ റിലീസ് ചെയ്താൽ എങ്ങനെ ഇരിക്കും എന്നും അദ്ദേഹം ചോദിച്ചിരിക്കുകയാണ്. കൊറോണയുടെ കടന്ന് വരവും മലയാള സിനിമയുടെ വളർച്ചയും കണക്കിൽ എടുത്തു പുതിയ ചിത്രം യൂ ട്യൂബിൽ റിലീസ് ചെയ്താലോ എന്ന ആലോചനയിലാണ് നിർമ്മാതാവ് ബോബി ജോർജ്ജ്. ഒരു സംവിധായകന്റെ കുപ്പായം അണിഞ്ഞു ജോബി ജോർജ്ജിന്റെ വരവിനായാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. ജോബി ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണയുമായി ഒരുപാട് പേർ രംഗത്ത് എത്തിയിട്ടുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.