ഒരു താരത്തിന് വേണ്ടി എഴുതിയ ചിത്രങ്ങൾ പല പല കാരണങ്ങൾ കൊണ്ട് മറ്റൊരു താരത്തിലേക്ക് എത്തുന്നത് എല്ലാ സിനിമാ ഇന്ഡസ്ട്രികളിലും സ്ഥിരമായി നടക്കുന്ന ഒരു കാര്യമാണ്. അത്തരം ഒട്ടേറെ ചിത്രങ്ങൾ മലയാളത്തിലും ഉണ്ടായിട്ടുണ്ട്. മോഹൻലാലിന് വേണ്ടി എഴുതിയ ചിത്രം മമ്മൂട്ടിയും മമ്മൂട്ടിക്ക് വേണ്ടി എഴുതിയ ചിത്രം മോഹൻലാലും ചെയ്തതിന് ഉദാഹരണങ്ങളേറെ. അതുപോലെ തന്നെ മറ്റ് താരങ്ങളും ഇത്തരം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിനെ മനസ്സിൽ കണ്ട് എഴുതിയ ചിത്രം സുരേഷ് ഗോപിയെ വെച്ച് ചെയ്തതും അതിന് ശേഷം സംഭവിച്ച കാര്യങ്ങളും വെളിപ്പെടുത്തുകയാണ് ആ ചിത്രത്തിന്റെ നിർമ്മാതാവായ ദിനേശ് പണിക്കര്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത് രചിച്ച, ഷാജൂൺ കാര്യാൽ- സുരേഷ് ഗോപി ചിത്രമായ രജപുത്രൻ എന്ന ചിത്രത്തിന് പിന്നിലുള്ള കഥ അദ്ദേഹം പറഞ്ഞത്.
സുരേഷ് ഗോപിക്ക് വേണ്ടി ഗേറ്റ് വേ ഓഫ് ഇന്ത്യ എന്ന് പേരിട്ട ഒരു ചിത്രത്തിന്റെ കഥയാണ് രഞ്ജിത് പറഞ്ഞതെന്നും അത് സുരേഷ് ഗോപിക്കും ഇഷ്ടപ്പെട്ടു എന്നും ദിനേശ് പണിക്കർ ഓർത്തെടുക്കുന്നു. എന്നാൽ അതിന് മുൻപ് മോഹൻലാൽ- ഷാജി കൈലാസ് ടീമിന് വേണ്ടി എമ്പറർ എന്നൊരു ചിത്രവും രഞ്ജിത് രചിച്ചിരുന്നു. പക്ഷെ ആ ചിത്രം തുടങ്ങാൻ വൈകിയത് കൊണ്ടും ഗേറ്റ് വേ ഓഫ് ഇന്ത്യ എഴുതാനുള്ള സമയം ലഭിക്കാത്തത് കൊണ്ടും മോഹൻലാലിന് വേണ്ടി എഴുതിയ കഥ കുറച്ചു മാറ്റങ്ങൾ വരുത്തി സുരേഷ് ഗോപിയെ വെച്ച് ചെയ്യാൻ തീരുമാനമായി. ഒരു സുരേഷ് ഗോപി ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാം നിറഞ്ഞ ഒരു ത്രില്ലിംഗ് കഥയായിരുന്നു അതെന്നും ദിനേശ് പണിക്കർ ഓർത്തെടുക്കുന്നു. എന്നാൽ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ മുതൽ കാലാവസ്ഥ പ്രശ്നങ്ങൾ ഉൾപ്പെടെ അതിനെ ബാധിക്കാൻ തുടങ്ങുകയും, 40 മുതല്‍ 45 ദിവസം കൊണ്ട് തീർക്കാൻ പ്ലാൻ ചെയ്ത ചിത്രം തീർന്നപ്പോൾ 65 ദിവസമായെന്നും അദ്ദേഹം പറയുന്നു. തന്റെ സിനിമാ ജീവിതത്തിൽ കൈവിട്ടു പോയ ഒരു ചിത്രമായിരുന്നു രജപുത്രനെന്നും അദ്ദേഹം വെളിപ്പെടുത്തി. 1996 ലാണ് രജപുത്രൻ റിലീസ് ചെയ്തത്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.