സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റാക്കി മാറ്റിയ ചലച്ചിത്രകാരനാണ് ദേശിംഗ് പെരിയസാമി. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വിജയം ചിത്രമൊരുക്കിയ ദേശിംഗ് നടി നിരഞ്ജനി അഹതിയാനെയാണ് വിവാഹം ചെയ്തത്. നടി എന്നതിന് പുറമേ കോസ്റ്റ്യൂം ഡിസൈനർ കൂടിയാണ് നിരഞ്ജനി. പരമ്പരാഗതമായ ചടങ്ങിലൂടെ വിവാഹിതരായ താര ദമ്പതിമാർക്ക് ആഡംബര കാർ സമ്മാനമായി നൽകിയിരിക്കുകയാണ് നിർമാതാവ് ആന്റോ ജോസഫ്. ഒരു വിവാഹ സമ്മാനമായും ചിത്രത്തിന്റെ വിജയത്തിന്റെ നന്ദിയുടെ അടയാളമായും നിർമ്മാതാവ് ആന്റോ ജോസഫ് നവദമ്പതികൾക്ക് ഒരു പുതിയ ഫോർഡ് ഇക്കോസ്പോർട്ട് സമ്മാനിച്ചു. കഴിഞ്ഞദിവസം ദുൽഖർ സോഷ്യൽ മീഡിയയിലൂടെ താരദമ്പതികളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വലിയ ഖേദം പ്രകടിപ്പിച്ചിരുന്നു. തന്റെ സുഹൃത്തും സഹപ്രവർത്തകരുമായ താരദമ്പതികൾക്ക് ആശംസകൾ നേരുകയും വിവാഹ ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തത് ഷൂട്ടിംഗ് തിരക്കുകൾ ഉള്ളത് കാരണമാണെന്നും ദുൽഖർ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
മണിരത്നം സംവിധാനം ചെയ്ത ഓക്കേ കണ്മണി എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രം കഴിഞ്ഞ് അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ദുൽഖർ നായകനായി പുറത്തു വരുന്ന തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ. ദേശിംഗ് പെരിയസാമി ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പ്രതീക്ഷകളെ അട്ടിമറിച്ച ചിത്രം വലിയ വിജയം ആയത് ദുൽഖറിന്റെ തമിഴിലെ താരമൂല്യം വർധിപ്പിക്കുന്നതിന് കാരണമായി. ഈ ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ ജോലികൾ നിർവഹിക്കുകയും ചെയ്ത നിരഞ്ജനി അഹതിയാനെയാണ് ദേശിംഗ് പെരിയസാമി വിവാഹം ചെയ്തത്. ആദ്യ ചിത്രം തന്നെ ബോക്സോഫീസിൽ വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞതോടെ ദേശിംഗ് പെരിയസാമി തമിഴ് സിനിമാ മേഖലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. വളരെ സെലക്ടീവായി മാത്രം സിനിമ ചെയ്യുന്ന ദുൽഖറിന് തമിഴിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച വിജയം നേടിയ ചിത്രമായി കണ്ണും കണ്ണും കൊള്ളയടിത്താലിനെ മാറ്റാൻ സാധിച്ചു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.