വിജയ് ബാബുവിനൊപ്പം ഫ്രൈഡേ ഫിലിം ഹൌസ് എന്ന നിർമ്മാണ കമ്പനി രൂപീകരിച്ചു മുന്നോട്ടു വന്ന വനിതാ നിർമ്മാതാവാണ് സാന്ദ്ര തോമസ്. അതിനൊപ്പം ഒരു നടിയെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട സാന്ദ്ര തോമസ് ഇപ്പോൾ സിനിമയിൽ നിന്ന് മാറി കുടുംബ ജീവിതവുമായി മുന്നോട്ടു പോവുകയാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന നടി മാലാ പാർവതിയുടെ മകനുമായി ബന്ധപ്പെട്ട വിവാദത്തിൽ സാന്ദ്ര തോമസ് നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടുകയാണ്. നടി മാലാ പാർവതിയുടെ മകൻ അനന്ത കൃഷ്ണൻ തനിക്കു സോഷ്യൽ മീഡിയയിലൂടെ വർഷങ്ങളായി അശ്‌ളീല സന്ദേശങ്ങൾ അയക്കുന്നു എന്ന് വെളിപ്പെടുത്തി ട്രാൻസ് വുമണും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീതാണ് രംഗത്ത് വന്നത്. ഫേസ്ബുക് ലൈവ് വീഡിയോയും അതിനു ശേഷം തെളിവുകൾ നിരത്തിയുള്ള പോസ്റ്റുമായും രംഗത്ത് വന്ന സീമ വിനീതിന് മറുപടിയുമായി മാലാ പാർവതിയും എത്തിയിരുന്നു.
ഏതായാലും ഈ വിഷയത്തിൽ സാന്ദ്ര തോമസിന്റെ വാക്കുകൾ മാലാ പാർവതിക്ക് എതിരായാണ് എത്തിയിരിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന മാലാ പാർവതിയുടെ ഓഡിയോ സന്ദേശമാണ് തന്നെ ഈ കുറിപ്പ് എഴുതാൻ പ്രേരിപ്പിച്ചത് എന്നാണ് സാന്ദ്ര തോമസ് പറയുന്നത്. വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം എന്നാണ് സാന്ദ്ര ചോദിക്കുന്നത്. മകൻ ചെയ്തതു തെറ്റാണെന്നു സോഷ്യൽ മീഡിയയിൽ സമ്മതിക്കുകയും, അതിനു ശേഷം അല്ലാതെ ഉള്ള പ്രൈവറ്റ് കോൺവെർസേഷൻസിൽ അവൻ ചെയ്തതിൽ എന്താ തെറ്റ് അതവന്റെ വ്യക്തി സ്വാതന്ത്ര്യം അല്ലേ എന്ന് മാലാ പാർവതി പറഞ്ഞതിനോടുമാണ് തനിക്കു അഭിപ്രായ വ്യത്യാസമുള്ളതെന്നു സാന്ദ്ര പറയുന്നു. സാന്ദ്ര തോമസിനെ അനുകൂലിച്ചും എതിർത്തും സിനിമാ മേഖലയിൽ നിന്ന് തന്നെ പലരും ആ ഫേസ്ബുക് പോസ്റ്റിൽ കമന്റുകളുമായി എത്തിയിട്ടുണ്ട്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.