നവാഗതനായ ചിദംബരം സംവിധാനം ചെയ്ത ജാനേമൻ എന്ന ചിത്രം കഴിഞ്ഞ വർഷം നവംബറിൽ റിലീസ് ചെയ്തു സർപ്രൈസ് വിജയമാണ് നേടിയത്. സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രം ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയത്. ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍,അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ തുടങ്ങി ഒട്ടേറെ താരങ്ങളും പുതുമുഖങ്ങളും അഭിനയിച്ച ഈ ചിത്രം രചിച്ചത് പ്രശസ്ത നടനായ ഗണപതിയും സംവിധായകൻ ചിദംബരവും സപ്നേഷും ചേർന്നാണ്. പ്രേക്ഷകരുടെ മൗത് പബ്ലിസിറ്റി കൊണ്ട് വമ്പൻ വിജയം നേടിയ ഈ കൊച്ചു ചിത്രത്തിന് ഇപ്പോൾ അഭിനന്ദനം ലഭിച്ചിരിക്കുന്നത്, മലയാള സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ പ്രിയദർശനിൽ നിന്നാണ്.
കോമഡി ചിത്രങ്ങളുടെ രാജാവായാണ് പ്രിയദർശൻ വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തേക്കാൾ കൂടുതൽ കോമഡി സൂപ്പർ ഹിറ്റുകൾ മലയാളത്തിൽ ഒരുക്കിയ വേറെ ഒരു സംവിധായകനും ഇന്നില്ല. താൻ ജാനേമൻ കണ്ടു എന്നും ഒരുപാട് ഇഷ്ടപ്പെട്ടു എന്നും, സംവിധായകൻ ചിദംബരത്തെ അഭിനന്ദനം അറിയിക്കണമെന്നും പറഞ്ഞു പ്രിയദർശൻ അയച്ച സന്ദേശമാണ് ഇപ്പോൾ ഗണപതി പങ്കു വെച്ചിരിക്കുന്നത്. ഗുരു തുല്യനായി കാണുന്ന പ്രിയദർശന്റെ വാക്കുകൾ എന്ന കുറിപ്പോടെയാണ് ഗണപതി അത് പങ്കു വെച്ചിരിക്കുന്നത്. ചീയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാരിയര്‍, ഗണേഷ് മേനോന്‍, സജിത്ത് കുമാര്‍,ഷോണ്‍ ആന്റണി എന്നിവർ ചേർന്നാണ് ജാനേമൻ നിർമ്മിച്ചിരിക്കുന്നത്. പ്രിയദർശന്റെ ചെന്നൈയിലെ സ്റ്റുഡിയോ ആയ ഫോർ ഫ്രെയിംസിൽ വെച്ചാണ് ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.