ഏതാനും ദിവസങ്ങൾക്കു മുൻപാണ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഒരു സ്നീക് പീക് വീഡിയോ ആശീർവാദ് സിനിമാസിന്റെ ചിത്രങ്ങളുടെ വിജയാഘോഷ ചടങ്ങിൽ പ്രദർശിപ്പിച്ചത്. അന്ന് അത് കണ്ട ഓരോരുത്തരും പറഞ്ഞത് മലയാള സിനിമയുടെ ലെവൽ തന്നെ മാറ്റുന്ന ഒരു ചിത്രമായി മരക്കാർ മാറും എന്നാണ്. കഴിഞ്ഞ ദിവസം പ്രിയദർശൻ ഇട്ട ഒരു ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. ദാദ സാഹിബ് ഫാൽക്കെ പുരസ്‍കാരം ലഭിച്ച ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചന് ആശംസകൾ അറിയിച്ചു കൊണ്ട് പ്രിയദർശൻ ഇട്ട പോസ്റ്റിൽ അദ്ദേഹം പറഞ്ഞ രണ്ടു വാചകങ്ങൾ ആണ് ഇപ്പോൾ ചർച്ചകൾക്ക് വഴി വെച്ചത്.
അമിതാബ് ബച്ചനെ വെച്ച് നാൽപ്പതിൽ അധികം പരസ്യ ചിത്രങ്ങൾ ഒരുക്കിയെങ്കിലും അദ്ദേഹത്തെ അഭിനയിപ്പിച്ചു കൊണ്ട് ഒരു സിനിമ എടുക്കുക എന്നത് തന്റെ ഒരു സ്വപ്നം ആണെന്ന് പ്രിയൻ പറയുന്നു. അതോടൊപ്പം എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരു ചിത്രം ഒരുക്കുക എന്നതും തന്റെ നടക്കാതെ പോയ സ്വപ്നം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ രണ്ടു സ്വപ്നങ്ങളും അധികം വൈകാതെ നടക്കും എന്ന് പ്രതീക്ഷിക്കുന്നതായും പ്രിയൻ പറഞ്ഞു. അതോടു കൂടി മുടങ്ങി പോയ എം ടി വാസുദേവൻ നായർ- മോഹൻലാൽ ടീമിന്റെ രണ്ടാമൂഴം പ്രിയദർശൻ ഏറ്റെടുത്തു ചെയ്യാൻ പോവുകയാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയാണ്. പ്രിയൻ എന്ന അനുഭവ സമ്പന്നനായ മാസ്റ്റർ ഡയറക്ടർ എന്ത് കൊണ്ടും രണ്ടാമൂഴം ചെയ്യാൻ അർഹനാണ് എന്നും അദ്ദേഹം അത് ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നു എന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്. ആശീർവാദ് ചിത്രങ്ങളുടെ വിജയാഘോഷ ചടങ്ങിൽ വെച്ച് രണ്ടാമൂഴം എന്ന സിനിമ വേഗം തന്നെ നടക്കും എന്ന ശ്രീകുമാർ മേനോന്റെ പ്രഖ്യാപനവും ഇതുമായി കൂട്ടിച്ചേർത്തു വായിക്കുന്നവരും ഏറെയാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.