മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം നാളെ ലോകം മുഴുവൻ റിലീസ് ചെയ്യുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് ആണ് മരക്കാർ നേടുന്നത്. കേരളത്തിൽ 650 ഓളം സ്‌ക്രീനുകളിൽ എത്തുന്ന ഈ ചിത്രം ഓവർസീസ് മാർക്കറ്റിൽ അഞ്ഞൂറിൽ അധികം ലൊക്കേഷനുകളിൽ ആണ് എത്തുന്നത്. ആകെ മൊത്തം നാലായിരത്തോളം സ്‌ക്രീനുകളിൽ ആണ് മരക്കാർ എത്തുക. അഞ്ചു ഭാഷകളിൽ ആണ് മരക്കാർ എത്തുന്നത്. എന്നാൽ നേരത്തെ ചിത്രം തീയേറ്ററിൽ ആണോ ഒടിടിയിൽ ആണോ എന്നുള്ള ചർച്ചകൾ നടന്നിരുന്നു. എന്നാൽ തങ്ങൾ ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യാൻ തന്നെയാണ് തീരുമാനിച്ചിരുന്നത് എന്നും ഒറ്റിറ്റി റിലീസ് എന്നത് തങ്ങൾ പോലും അറിയാതെ ചിലർ പ്രചരിപ്പിച്ച കാര്യമാണ് എന്നും മോഹൻലാൽ പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കു ശേഷം പ്രേക്ഷകർ തീയേറ്ററിലേക്ക് എത്തുമോ എന്നുള്ള ആശങ്ക ഉണ്ടായിരുന്നു എന്നും ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശൻ പറയുന്നു.
കുറുപ്പ് എന്ന ദുൽഖർ സൽമാൻ ചിത്രത്തിന്റെ വിജയം അത്തരം ആശങ്കകൾ അകറ്റി എന്നും പ്രേക്ഷകരെ തീയേറ്ററിലേക്കു എത്തിക്കാൻ ആ ചിത്രത്തിന് സാധിച്ചു എന്നും പ്രിയദർശൻ പറഞ്ഞു. അതിനു അവരോടു നന്ദി പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ കുറുപ്പ് 75 കോടി രൂപയാണ് ആകെ നേടിയ കളക്ഷൻ. ദുൽഖർ സൽമാൻ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചതും. ദുൽഖറിന്റെ കരിയറിൽ ആദ്യമായാണ് ഒരു ചിത്രം അമ്പതു കോടി ക്ലബിൽ ഇടം പിടിക്കുന്നത്. നൂറു കോടി നേടിയ പുലി മുരുകൻ, ലൂസിഫർ എന്നിവക്കും അമ്പതു കോടിക്കു മുകളിൽ നേടിയ ദൃശ്യം, പ്രേമം, കായംകുളം കൊച്ചുണ്ണി, എന്ന് നിന്റെ മൊയ്‌ദീൻ, ഒടിയൻ, ഒപ്പം, ഞാൻ പ്രകാശൻ, റ്റു കൺഡ്രീസ് എന്നിവക്കും ശേഷം ഈ നേട്ടം കൈവരിച്ച ചിത്രമാണ് കുറുപ്പ്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.