മരക്കാർ എന്ന ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രം ഒറ്റിറ്റി റിലീസിന് തയ്യാറെടുക്കുകയാണ് എന്ന വാർത്തയാണ് കഴിഞ്ഞ കുറച്ചു നാളുകൾ ആയി സോഷ്യൽ മീഡിയയുടെയും അതുപോലെ നമ്മുടെ ദൃശ്യ മാധ്യമങ്ങളുടെയും ചർച്ചാ വിഷയം. കേരളത്തിലെ ജനങ്ങളും സിനിമാ പ്രേമികളും ആരാധകരും തീയേറ്ററുകാരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രം തീയേറ്ററിൽ എത്താതെ പോയതിനു കാരണം ഇവിടുത്തെ തീയേറ്റർ സംഘടനയായ ഫിയോക്കിന്റെ നേതൃത്വം കാണിച്ച മോശമായ പെരുമാറ്റവും നിസ്സഹരണവും ആണെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ പ്രിയദർശനും കാര്യകാരണങ്ങൾ സഹിതം വ്യക്തമാക്കി. ഈ വിഷയത്തിൽ നിർമ്മാതാവിന് പൂർണ്ണ പിന്തുണയുമായി നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും അസോസിയേഷനും ഫിലിം ചേമ്പറും കൂടെ നിൽക്കുന്നു എന്നും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതായാലും ഈ ചിത്രം ഒറ്റിറ്റി റിലീസ് പോയതിനെ കുറിച്ച് മനോരമക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.
പ്രിയദർശൻ പറഞ്ഞത് ഇങ്ങനെ, ആന്റണി ഒന്നുമില്ലായ്മയിൽനിന്നാണ് ഇവിടെ എത്തിയത്. നന്നായി കഷ്ടപ്പെട്ടാണ് ഇതെല്ലാമുണ്ടാക്കിയത്. മരക്കാർ എടുക്കുമ്പോൾ ആന്റണി പണയം വച്ചതു സ്വന്തം ജീവിതമാണ്. എന്നെയും ലാലിനെയും വിശ്വസിച്ചാണതു ചെയ്തത്. ഞാനും മോഹൻലാലും ഒരു പൈസ പോലും ഈ സിനിമയ്ക്കു പ്രതിഫലം വാങ്ങിയിട്ടില്ല. ലാഭം കിട്ടുമ്പോൾ എടുക്കാമെന്നാണു പറഞ്ഞത്. രണ്ടു വർഷമായി പലിശയും കൂട്ടുപലിശയും നൽകി ഒരക്ഷരം പറയാതെയിരുന്ന ആ മനുഷ്യനെ തിരിച്ചു പഴയ ജീവിതത്തിലേക്കു തള്ളിയിടാൻ പടം തിയറ്ററിൽ മതി എന്ന എന്റെയോ മോഹൻലാലിന്റെയോ ഒരു വാക്കു മതി. ഞങ്ങളതു ചെയ്യില്ല. പഴയ അവസ്ഥയിലേക്ക് ആന്റണിയെ തള്ളിവിട്ടൊരു ആഘോഷം എനിക്കും ലാലിനും വേണ്ട. ഇതു വലിയ സ്ക്രീനിൽ കാണാൻ പറ്റാത്തതിൽ എനിക്കും ആന്റണിക്കും ലാലിനുമുണ്ടായതുപോലുള്ള വേദനയൊന്നും മറ്റാർക്കുമുണ്ടാകില്ല.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.