മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രവുമായി എത്തുകയാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലും മാസ്റ്റർ ഡയറക്ടർ പ്രിയദർശനും. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഈ വർഷം മാർച്ച് മാസം ഇരുപത്തിയാറിനു ലോകം മുഴുവൻ റിലീസ് ചെയ്യും. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസും കൂടിയായ മരക്കാർ അൻപതിലധികം ലോക രാജ്യങ്ങളിൽ അയ്യായിരത്തോളം സ്‌ക്രീനുകളിലായി അഞ്ചു ഭാഷയിലാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ എത്തുന്ന മരക്കാരിനെ കുറിച്ച് മാതൃഭൂമി സംഘടിപ്പിച്ച അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ നടന്ന സംവാദത്തിൽ മനസ്സ് തുറന്നിരിക്കുകയാണ് പ്രിയദർശൻ.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവുമധികം സാങ്കേതിക തികവുള്ള ചിത്രമായിരിക്കും മരക്കാർ എന്ന് തനിക്കു മനസ്സ് കൊണ്ട് പറയാൻ സാധിക്കുമെന്നും അക്കാര്യം തനിക്കു ഉറപ്പു പറയാൻ സാധിക്കുമെന്നും പ്രിയദർശൻ പറഞ്ഞു. ബാക്കിയെല്ലാം കാഴ്ചക്കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം തന്നെ രചിച്ച ഈ ചിത്രത്തിന്റെ ടീസർ, ഇതിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകൾ, അതുപോലെ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്ററുകളെന്നിവ വലിയ രീതിയിലാണ് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. മോഹൻലാലിനൊപ്പം ഒരു വലിയ താര നിരയണിനിരക്കുന്ന ഈ ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ സാബു സിറിലും ക്യാമറാമാൻ തിരുവുമാണ്. റോണി റാഫേൽ ഗാനങ്ങളൊരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നൂറു കോടി രൂപ മുതൽ മുടക്കിൽ ആശീർവാദ് സിനിമാസാണ്. ആന്റണി പെരുമ്പാവൂരിനൊപ്പം കോൺഫിഡന്റ് ഗ്രൂപ്പിന്റെ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവരും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട്.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.