മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ- പ്രിയദർശൻ എന്നിവരുടേത്. ഒരുപാട് വലിയ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചത് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് വേണ്ടിയാണ്. എല്ലാ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയിരിക്കുന്ന മരക്കാർ കൊറോണ പ്രശ്നങ്ങൾ തീർന്ന് തീയറ്ററുകൾ തുറന്നാൽ ഉടൻ തന്നെ പ്രദർശനത്തിനെത്തും. അടുത്തിടെ ഒരു അഭിമുഖത്തിൽ നടൻ മോഹൻലാലിനോടും പ്രിയദർശനോടും ചോദിച്ച രസകരമായ ചോദ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച തീയറ്ററുകൾ ഇളക്കിമറിച്ച ചിത്രങ്ങൾക്ക് പുറകിലെല്ലാം വലിയ ചർച്ചകളും ഹോംവർക്കുകളും ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യമാണ് അഭിമുഖത്തിൽ ഉന്നയിച്ചത്.
പുതിയ സിനിമാക്കാർ പറയുന്നില്ലേ തിരക്കഥ എന്തിനാണ്, സിനിമ മനസ്സിലല്ലേ എന്നെല്ലാം, വർഷങ്ങൾക്ക് മുൻപ് അതെല്ലാം ഇവിടെ പരീക്ഷിച്ചു കഴിഞ്ഞതാണ് എന്ന് മോഹൻലാൽ വ്യക്തമാക്കി. തിരക്കഥാ കടലാസ്സിലേക്ക് പകർത്തിയിട്ടില്ലയെന്നേയുള്ളു പക്ഷെ ആദ്യാവസാനമൊരു കഥ മനസ്സിൽ തെളിഞ്ഞിട്ടുണ്ടാവും എന്ന് പ്രിയദർശൻ തുറന്ന് പറയുകയുണ്ടായി. പഴയ കാലത്ത് അതായിരുന്നു തന്റെ ധൈര്യമെന്ന് പ്രിയദർശൻ സൂചിപ്പിക്കുകയുണ്ടായി. ഇന്നത്തെ അവസ്‌ഥ അങ്ങനെയല്ല എന്നും എഴുതി പൂർത്തിപ്പൂർത്തിയായ തിരക്കഥാ മുന്നിൽ ഇല്ലാതെ ഒരു സിനിമ എടുക്കുക എന്നത് ചിന്തിക്കാൻ പോലും കഴിയില്ല എന്ന് പ്രിയദർശൻ വ്യക്തമാക്കി. പഴയ സിനിമകൾ എല്ലാം എങ്ങനെയാണ് ചിത്രീകരിച്ചതെന്ന് ഓർത്ത് ഇപ്പോൾ അത്ഭുതപ്പെടുന്നു എന്ന പ്രിയദർശൻ കൂട്ടിച്ചേർത്തു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.