ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകരിൽ ഒരാളും അദ്ദേഹമാണ്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ആയി ഒട്ടേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള പ്രിയദർശൻ, ബോളിവുഡിൽ ഡേവിഡ് ധവാൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ കൂടിയാണ്. മലയാളത്തിൽ മോഹൻലാലുമൊത്തുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ട് പ്രശസ്തമാണ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച നായക- സംവിധായക ജോഡിയാണ് ഇവർ. ചിത്രം, കിലുക്കം, ചന്ദ്രലേഖ എന്ന മൂന്നു ഇൻഡസ്ട്രി ഹിറ്റുകളും ഈ കൂട്ടുകെട്ടിൽ നിന്ന് ഉണ്ടായവയാണ്. ഇപ്പോഴിതാ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹവുമായി എത്തുകയാണ് മോഹൻലാൽ- പ്രിയദർശൻ ടീം.
പ്രിയദർശൻ ആദ്യ കാലത്തു ഒരുക്കിയ ഒട്ടേറെ മലയാള ചിത്രങ്ങൾ വിദേശ ഭാഷകളിൽ നിന്ന് കടം കൊണ്ട കഥകളെ ആധാരമാക്കി ആയിരുന്നു. എന്നാൽ അദ്ദേഹം അത് ഒരിക്കലും മറച്ചു വെച്ചിട്ടില്ല എന്ന് മാത്രമല്ല അത് തുറന്നു പറഞ്ഞിട്ടും ഉണ്ട്. ആ കഥകൾക്ക് തന്റേതായ ഒരു ദൃശ്യ ഭാഷ ചമയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഈ ആരോപണങ്ങളെ അദ്ദേഹം നേരിടുന്നത് വളരെ ലളിതമായാണ്. തന്നെ ആരും സിനിമ പഠിപ്പിച്ചിട്ടില്ല എന്നും സിനിമകൾ കണ്ടു സിനിമ പഠിച്ച ആളാണ് താൻ എന്നും അദ്ദേഹം പറയുന്നു. താൻ ഇന്സ്ടിട്യൂട്ടിൽ പോയി സിനിമ പഠിച്ചിട്ടില്ല എന്നും ആരുടേയും അസിസ്റ്റന്റ് ആയി നിന്നിട്ടില്ല എന്നും പ്രിയൻ പറയുന്നു. പി എൻ മേനോൻ ഒരുക്കിയ ഓളവും തീരവും എന്ന സിനിമയുടെ തിരക്കഥ വായിച്ചതു കൊണ്ടാണ് താൻ ഒരു സംവിധായകൻ ആയി മാറിയത് എന്നും അദ്ദേഹം പറയുന്നു. അത്കൊണ്ട് തന്നെ തന്റെ ആദ്യ കാല ചിത്രങ്ങളിൽ മറ്റു ചിത്രങ്ങളുടെ വ്യക്തമായ സ്വാധീനം ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. എന്നാൽ ആര്യനും കാലാപാനിയും കാഞ്ചിവരവും അവസാനം റിലീസ് ചെയ്ത ഒപ്പവും പോലത്തെ ചിത്രങ്ങൾ ഒന്നും അങ്ങനെയല്ല എന്ന് തനിക്കു ഉറപ്പു പറയാൻ സാധിക്കും എന്നും അദ്ദേഹം പറയുന്നു.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.