ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ‘മായാനദി’ എന്ന ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ ചിത്രത്തിന് പ്രശംസയുമായി സംവിധായകൻ പ്രിയദർശൻ. മായാനദി ഒരു സിനിമയാണെന്ന് തോന്നുന്നില്ലെന്നും കവിത പോലെ മനോഹരമാണ് ഈ ചിത്രമെന്നും പ്രിയദർശൻ പറയുകയുണ്ടായി.
സാധാരണ സംഭാഷണങ്ങളാണ് ചിത്രത്തിലുള്ളത്. കണ്ടിരുന്നപ്പോള് ഒരു സിനിമയാണെന്ന് തോന്നിയതേയില്ല. നടക്കുന്ന സംഭവത്തിനൊപ്പം പോകുന്നത് പോലെ തോന്നി. ശ്യാം പുഷ്ക്കറിന്റെ സംഭാഷണങ്ങള് സ്വാഭാവികമായിരുന്നുവെന്നും മലയാള സിനിമ കണ്ടിട്ടുള്ളതില്വെച്ച് മികച്ച ഛായാഗ്രഹണങ്ങളില് ഒന്നാണിതെന്നും പ്രിയദർശൻ വ്യക്തമാക്കുന്നു. വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആഷിക്ക് അബുവാണ് പ്രിയദര്ശന്റെ വീഡിയോ ഷെയര് ചെയ്തിരിക്കുന്നത്.
ശ്യാം പുഷ്ക്കര്, ദിലീഷ് നായര് എന്നിവര് ചേര്ന്നാണ് മായാനദിയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ജയേഷ് മോഹനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഐശ്വര്യാ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ലിയോണാ ലിഷോയി, ഹരീഷ് ഉത്തമന്, സൗബിന് ഷാഹിര്, തുടങ്ങിയ അഭിനേതാക്കള്ക്കൊപ്പം യുവസംവിധായകരായ ബേസില് ജോസഫും ലിജോ ജോസ് പല്ലിശ്ശേരിയും മായാനദിയില് വേഷമിടുന്നുണ്ട്. ആദ്യദിവസങ്ങളിൽ ചിത്രത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉണ്ടായെങ്കിലും ഇതെല്ലാം മറികടന്ന് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിരിക്കുകയാണ് മായാനദി.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.