കാത്തിരിപ്പുകൾക്ക് വിരാമമായി ഇതിഹാസ കഥാപാത്രം കുഞ്ഞാലിമരയ്ക്കാർ തിരശീലയിലേക്ക് എത്തുകയാണ്. മാസങ്ങളായി നീണ്ട ചിത്രത്തിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്ക് വിരാമമിട്ടു കൊണ്ടാണ് പ്രിയദർശനും മോഹൻലാലും ഇന്ന് ചിത്രം പ്രഖ്യാപിച്ചത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രം മലയാളം ഇന്നേ വരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ചിത്രമായിരിക്കും. ചിത്രം തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണെന്ന് പ്രിയദർശൻ പറഞ്ഞു. തന്റെ സ്വപ്ന പദ്ധതിയാണ് കുഞ്ഞാലിമരയ്ക്കാർ എന്ന് പ്രിയദർശൻ ടൈറ്റിൽ ലോഞ്ചിന് ശേഷം മാധ്യമങ്ങളോട് പറയുകയുണ്ടായി. വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ് ചിത്രത്തിലൂടെ പൂർത്തിയായിരിക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞു.
മലയാളത്തിൽ ഏറ്റവുമധികം ഹിറ്റുകൾ സമ്മാനിച്ച മോഹൻലാലും പ്രിയദർശനും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷ വാനോളമാണ്. എണ്പതുകളിലും തൊണ്ണൂറുകളിലും വിജയക്കൊടി പാറിച്ച സംവിധായകൻ പ്രിയദർശൻ പിന്നീട് ബോളീവുഡിലും തമിഴിലും ഉൾപ്പടെ വമ്പൻ ഹിറ്റുകൾ സൃഷ്ടിച്ചിരുന്നു. ക്രാഫ്റ്റ് മാൻ എന്നറിയപ്പെടുന്ന പ്രിയദർശനും നടന വിസ്മയം മോഹൻലാലും ഒന്നിക്കുമ്പോൾ മലയാള സിനിമ ലോകത്തിന് മുൻപിൽ അത്ഭുതം തീർക്കുമെന്ന് അനുമാനിക്കാം.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം കാലാപാനി അക്കാലത്ത് വലിയ തോതിൽ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചിത്രം ഇന്നും മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. നവംബർ ആദ്യം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് കടലിലാണ്. മൂന്നു മാസത്തോളം നീണ്ടു നിൽക്കുന്ന ഷൂട്ടിംഗ് നടപടികളാണ് ചിത്രത്തിനായി ഉള്ളത്. ആക്ഷനും സാഹസിക രംഗങ്ങൾക്കും അതീവ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. സന്തോഷ് ടി കുരുവിള, കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി. ജെ. റോയ്, ആശിർവാദ് ഫിലിംസിനോപ്പം സംയുക്തമായിട്ടായിരിക്കും ചിത്രം നിർമ്മിക്കുക. ആശിർവാദ് ഫിലിംസ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാം ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.