ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ആണ് പ്രിയദർശൻ. വിവിധ ഭാഷകളിൽ ആയി തൊണ്ണൂറിൽ അധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള പ്രിയദർശൻ വമ്പൻ കമ്പനികൾക്ക് വേണ്ടി ഒട്ടേറെ പരസ്യ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ പ്രിയദർശൻ സംവിധാനം ചെയ്ത പുതിയ പരസ്യ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് മലയാളത്തിന്റെ കുഞ്ഞിക്ക ആയ ദുൽഖർ സൽമാൻ ആണ്. ദുൽഖർ സൽമാൻ ആദ്യമായാണ് പ്രിയദർശന്റെ ഒപ്പം ജോലി ചെയ്യുന്നത്. ദുൽഖറിനൊപ്പം പ്രശസ്ത നടി പാർവതി നായരും മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ചും ഈ പരസ്യ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ആംസ്ട്രാഡ് എന്ന കമ്പനിയുടെ പരസ്യമാണ് പ്രിയദർശൻ ദുൽഖർ സൽമാനെ വെച്ച് ഒരുക്കിയിരിക്കുന്നത്. പരസ്യം തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി പങ്കു വെച്ച ദുൽഖർ സൽമാൻ പ്രിയദർശനൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷവും പങ്കു വെക്കുന്നു. ഐ വി ശശിയുടെ മകനായ അനി ഐ വി ശശി ആണ് ഈ പരസ്യ ചിത്രത്തിലും പ്രിയന്റെ അസ്സോസിയേറ്റ് ആയി ഉണ്ടായിരുന്നത്. ചെറുപ്പം മുതലേ പരിചയം ഉള്ള ഈ ടീമിനൊപ്പം ജോലി ചെയ്യാൻ സാധിച്ചത് വലിയ സന്തോഷം നൽകി എന്നും ദുൽഖർ പറയുന്നു. മോഹൻലാൽ നായകനായ, മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായ, മരക്കാർ: അറബിക്കടലിന്റെ സിംഹം ആണ് പ്രിയദർശന്റെ പുതിയ ചിത്രം. ഈ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന കുറുപ്പ് എന്ന ചിത്രമാണ് ദുൽഖർ അഭിനയിക്കുന്ന പുതിയ മലയാള ചിത്രം.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.