മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രം ഒടിടി റിലീസ് ആയിരിക്കും എന്ന് ഇന്നലെയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയത്. മലയാളത്തിലെ തീയേറ്റർ സംഘടനയായ ഫിയോക്കിന്റെ നിസ്സഹരണം മൂലമാണ് ഈ അവസ്ഥ ഉണ്ടായതു എന്നും ചിത്രം തീയേറ്ററിൽ തന്നെയെത്തിക്കാൻ കഴിവിന്റെ പരമാവധി ശ്രമിച്ചതാണ് എന്നും ആന്റണി പറയുന്നു. മോഹൻലാൽ, പ്രിയദർശൻ എന്നിവരുടെ സമ്മതം കൂടി വാങ്ങിയാണ് താൻ ഇത് ചെയ്തത് എന്നും ആന്റണി പറഞ്ഞു. ഈ കാര്യത്തിൽ താൻ പൂർണ്ണമായും ആന്റണി പെരുമ്പാവൂരിനു ഒപ്പം ആണെന്നും നൂറു കോടിയോളം രൂപ മുതൽ മുടക്കി ഈ ചിത്രം ഒരുക്കി, അത് രണ്ടു വർഷത്തോളം തീയേറ്റർ റിലീസിന് വേണ്ടി കയ്യിൽ വെച്ച് കൊണ്ടിരുന്ന അദ്ദേഹത്തോട് വളരെ മോശമായ പെരുമാറ്റം ആണ് ഫിയോക് നേതൃത്വത്തിൽ നിന്നുണ്ടായത് എന്നും പ്രിയദർശൻ പറഞ്ഞു. അതിനിടയിൽ അദ്ദേഹം നടത്തിയ ഒരു പരാമർശം വിവാദവുമായി. നെറ്റ്ഫ്ലിക്സിന് വേണ്ടാത്ത ചിത്രം ചിലർ തീയേറ്ററിൽ റിലീസ് ചെയ്തിട്ടു, അത് തങ്ങൾ തീയേറ്ററുകാരെ സഹായിക്കാൻ വേണ്ടി തിരിച്ചു മേടിച്ചു കൊണ്ട് വന്നതാണെന്ന് പറയുന്ന വാദങ്ങൾ തെറ്റാണു എന്നാണ് പ്രിയദർശൻ പറഞ്ഞത്.
പ്രിയദർശൻ ആ പറഞ്ഞത് ദുൽഖർ സൽമാൻ നിർമ്മിച്ച് നായക വേഷം ചെയ്ത കുറുപ്പ് എന്ന സിനിമയെ കുറിച്ചാണ് എന്നാണ് ആക്ഷേപം ഉയർന്നത്. നെറ്റ്ഫ്ലിക്സിന് വിൽക്കാനിരുന്ന കുറുപ്പ് അത് വേണ്ടെന്നു വെച്ചാണ് തീയേറ്ററിൽ എത്തിക്കുന്നത് എന്ന് അതിന്റെ നിർമ്മാതാവ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഈ പരാമർശം വിശദീകരിച്ചു കൊണ്ട് പ്രിയദർശൻ മുന്നോട്ടു വന്നിരിക്കുകയാണ്. താൻ ദുൽഖർ ചിത്രത്തെ അല്ല ഉദ്ദേശിച്ചത് എന്നും, നെറ്ഫ്ലിക്സ് പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾ വർക്ക് ചെയ്യുന്ന രീതിയും നെറ്റ്ഫ്ലിക്സ്- തീയേറ്റർ റിലീസ് എന്ന സംഭവത്തെ കുറിച്ച് പൊതുവായി കൂടിയാണ് പറഞ്ഞത് എന്നുമാണ് പ്രിയദർശൻ കുറിക്കുന്നത്. പക്ഷെ താൻ പറഞ്ഞ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചാണ് പല മാധ്യമങ്ങളും വാർത്തകൾ സൃഷ്ടിച്ചത് എന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.