മലയാളത്തിൽ നിന്നു തുടങ്ങി ഹോളിവുഡിലേക്ക് ചുവടുവച്ച് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന മൂല്യമുള്ള സംവിധായകരിൽ ഒരാളായി ചലച്ചിത്രകാരനാണ് പ്രിയദർശൻ. സമാനതകളില്ലാത്ത വിജയചിത്രങ്ങൾ മലയാളത്തിൽ ഒരുക്കിയ അദ്ദേഹം മലയാള സിനിമയ്ക്ക് ഒരു സുവർണ്ണ കാലഘട്ടം തന്നെ സമ്മാനിച്ചു. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ പലതും പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രങ്ങളാണ്. മെഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ച് നാളുകൾക്കു മുമ്പ് പ്രിയദർശൻ നടത്തിയ പരാമർശം ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണ്. മമ്മൂട്ടിയുടെ ഇനിയുള്ള സിനിമ ജീവിതത്തിന് ആശംസകൾ നേരുന്നതിനൊപ്പം ഇപ്പോഴും തന്നെ മമ്മൂട്ടി അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ചും പ്രിയദർശൻ വിശദീകരിക്കുന്നു.
പ്രിയദർശന്റെ വാക്കുകൾ ഇങ്ങനെ : മമ്മൂട്ടിക്കാ നാൽപത് വർഷത്തെ പരിചയവും അടുപ്പവും നമ്മൾ തമ്മിൽ ഉണ്ട്. പക്ഷേ ഇപ്പോഴും എന്നെ അതിശയിപ്പിക്കുന്ന വലിയ ഒരു സംഭവം എന്താണെന്നുവെച്ചാൽ അന്നത്തെ ശരീരവും ശാരീരികവും മനസും മുഖവും എല്ലാം ഇന്നും അതുപോലെ തന്നെ ഉണ്ട്. ഈശ്വരാനുഗ്രഹം ഉള്ള മനുഷ്യർക്ക് മാത്രം സംഭവിക്കുന്ന ഒരു കാര്യമാണിത്. ഉന്നതങ്ങളിലേക്ക് ഒരുപാട് നടന്നുകയറി, നേട്ടങ്ങൾ ഒരുപാട് ഉണ്ടാക്കി, പക്ഷേ അർഹിക്കുന്ന സഞ്ചാര പാതകള് ഇന്നും മുൻപിൽ നീണ്ട് കിടക്കുകയാണ്. അവിടേക്ക് എത്താൻ ആയുസ്സും ആരോഗ്യവും ഉന്മേഷവും ഒക്കെ ഈശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഫോട്ടോ കടപ്പാട്: NEK Photos
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.