ഒമർ ലുലു ഒരുക്കിയ ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായിക ആയി അരങ്ങേറ്റം കുറിച്ച നടിയാണ് പ്രിയ പ്രകാശ് വാര്യർ. ആ ചിത്രത്തിലെ ഒരു ഗാനം കൊണ്ട് ഒറ്റ രാത്രി ഇരുട്ടി വെളുത്തതോടെ പ്രിയ വാര്യർ ലോക പ്രശസ്ത ആയി മാറി. എന്നാൽ അതിനു ശേഷം ആ സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെയും ചെറുതും വലുതുമായ ചില വിവാദങ്ങളിൽ പ്രിയ ചെന്നു ചാടിയിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം പ്രിയ വാര്യര്‍ വീണ്ടും വിവാദത്തില്‍ ചെന്നു ചാടിയിരിക്കുകയാണ്. പ്രശസ്ത കന്നഡ നടന്‍ ജഗ്ഗേഷാണ് പ്രിയക്കു എതിരെ വിമര്‍ശനമുന്നയിച്ച് കൊണ്ട് ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്. ഈ നടൻ തന്റെ ഫെയ്സ്ബുക് പേജിലൂടെ പങ്കുവെച്ച ഒരു ചിത്രവും അതിനൊപ്പം കുറിച്ച വാക്കുകളും ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
നിരവധി മഹത് വ്യക്തിത്വങ്ങള്‍ ഇരുന്ന ഒരു വേദിയില്‍ പ്രിയ വാര്യരെ കൊണ്ട് വന്നു അതിഥി ആയി ഇരുത്തിയത് അപമാനകരമാണെന്ന് പറഞ്ഞു കൊണ്ടാണ് കന്നഡയിലെ പ്രമുഖ നടന്‍ ആയ ജഗ്ഗേഷ് മുന്നോട്ട് വന്നത്. എന്നാൽ ജഗേഷ് ഇട്ട പോസ്റ്റിന് രണ്ട് തരം അഭിപ്രായങ്ങളുമായിട്ടാണ് സിനിമാ പ്രേമികൾ എത്തിയിരിക്കുന്നത് എന്നതും എടുത്തു പറയണം. അടുത്തിടെ ബാഗ്ലൂരിലെ വൊക്കലിംഗ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ഒരു ചടങ്ങില്‍ ആണ് അതിഥിയായി പ്രിയ പ്രകാശ് വാര്യര്‍ എത്തിയത്. പ്രിയക്കു ഒപ്പം മറ്റനേകം കലാ-സാംസ്‌കാരിക പ്രമുഖര്‍ കൂടി ആ ചടങ്ങിൽ അണിനിരന്നിരുന്നു. എന്നാൽ ആ ചടങ്ങിൽ അവര്‍ക്കൊപ്പം വേദി പങ്കിടാന്‍ പ്രിയയ്ക്ക് എന്ത് അര്‍ഹതയാണുള്ളതെന്നാണ് ജഗ്ഗേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. പ്രിയ പ്രശസ്തയായ ഒരു എഴുത്തുകാരിയോ സ്വാതന്ത്ര്യ സമരസേനാനിയോ അല്ല എന്നും നൂറിലധികം സിനിമകളില്‍ അഭിനയിച്ച ഒരു കലാകാരിയും അല്ല എന്നും ജഗേഷ് പറയുന്നു.
പ്രിയ എന്ന വ്യക്തി അനാഥരെ നോക്കി വളര്‍ത്തിയ മദര്‍ തെരേസയുമല്ല എന്നും പറഞ്ഞ ജഗേഷ് പ്രിയയെ വിശേഷിപ്പിക്കുന്നത് ഒരു ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കിയതു കൊണ്ടു മാത്രം ശ്രദ്ധ നേടിയ ഒരു സാധാരണ പെണ്‍കുട്ടി എന്നാണ്. അപ്പോൾ അങ്ങനെ ഒരാൾക്ക് നൂറോളം സിനിമകള്‍ ചെയ്ത സായി പ്രകാശിനും നിര്‍മ്മലാനന്ദ സ്വാമിജിക്കുമൊപ്പം വേദി പങ്കിടാൻ ഉള്ള അർഹതയെ ആണ് ജഗേഷ് ചോദ്യം ചെയ്യുന്നത്. ഇത്രയും പ്രതിഭകള്‍ ഉള്ളപ്പോൾ ഈ പെണ്‍കുട്ടിയെ മാതൃകയാക്കുന്നതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നതെന്നുമുള്ള ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.