ഒരൊറ്റ ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആരാധകരാക്കി മാറ്റിയ വാര്യരാണ് ഇത്തവണത്തെ ഔട്ട്‌ലുക്ക് സോഷ്യൽ മീഡിയ വൈറൽ അവാർഡ് സ്വന്തമാക്കിയത്. ലോകമെമ്പാടും തരംഗമായി മാറിയ വ്യക്തികളുമായിട്ടായിരുന്നു പ്രിയ വാരിയർ മത്സരിച്ചത് എന്നാൽ അവരെയെല്ലാം പിന്തള്ളിക്കൊണ്ട് പ്രിയാ വാര്യർ ഒന്നാംസ്ഥാനത്ത് എത്തുകയായിരുന്നു. കഴിഞ്ഞദിവസം നടന്ന പുരസ്കാര ചടങ്ങിൽ പ്രിയക്ക് സംഘാടകർ സമ്മാനം കൈമാറി. ഈ അവാർഡിന് തന്നെ അർഹനാക്കിയ ദൈവത്തിനും മാതാപിതാക്കൾക്കും സംവിധായകനും നന്ദി അറിയിക്കുന്നു, പ്രിയ വാര്യർ പറഞ്ഞു. ഒമർ ലുലുവിന്റെ കഴിവാണ് ഈ മനോഹര ഗാനത്തിന് പിന്നിലെന്നും പ്രിയ വാരിയർ പറഞ്ഞു.
ഹാപ്പി വെഡ്‌ഡിങ്, ചങ്ക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡാർ ലൗ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മാണിക്യ മലരായ ഭൂവി എന്ന് തുടങ്ങുന്ന ആദ്യ ഗാനം വളരെയധികം ശ്രദ്ധനേടിയിരുന്നു. ചിത്രത്തിലെ പ്രിയ വാര്യരുടെ കണ്ണിറുക്കൽ രംഗങ്ങൾ ലോകമെമ്പാടും നിമിഷനേരം കൊണ്ട് വൈറലായി മാറി. ഇൻസ്റ്റാഗ്രാമിൽ പലരുടെയും റെക്കോർഡുകൾ തകർത്താണ് പ്രിയ പിന്നീട് മുന്നേറിയത്. ചിത്രത്തിന്റെ അവസാനഘട്ട ഷെഡ്യൂൾ നടന്നുവരികയാണ്. റോഷൻ, പ്രിയ വാര്യർ, നൂറിന് തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന്റെ നിർമ്മാണം ഔസേപ്പച്ചനാണ്. റാംജി റാവു സ്പീക്കിങ് മുതൽ 30 വർഷത്തോളം നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള വ്യക്തിയാണ് ഔസേപ്പച്ചൻ. ഷാൻ റഹ്മാൻ ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരുന്നു. സിനു സിദ്ധാർഥ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ഒമർ ലുലുവിന്റെ കഥയ്ക്ക് സാരങ്ക് ജയപ്രകാശും ലിജോയുമാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം ഈ വർഷം പകുതിയോടെ വിവിധ ഭാഷകളിൽ റിലീസിന് എത്തും.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.