മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലൗവ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. വിനീത് ശ്രീനിവാസൻ ആലപിച്ച മാണിക്യമലരായ പൂവേ എന്ന വിഡിയോ സോങിലൂടെ ഇന്ത്യ ഒട്ടാകെ ഒറ്റ ദിവസം കൊണ്ട് താരം ഏറെ പ്രശസ്തി നേടുകയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ അതിവേഗത്തിൽ ഫോള്ളോവേർസിനെ സ്വന്തമാക്കിയ റെക്കോർഡും പ്രിയ വാര്യരുടെ പേരിലുണ്ട്. പ്രിയ വാര്യരുടെ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.
ലെഹങ്കയിൽ അതിസുന്ദരിയായി നിൽക്കുന്ന മനോഹരമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു തീമിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഡീപ്പ്നെക്ക് ലെഹങ്കയിൽ ആഭരണങ്ങൾ അണിഞ്ഞു നിൽക്കുന്ന താരത്തെ പ്രശംസിച്ചും ഒരുപാട് പേർ രംഗത്തെത്തിയിട്ടുണ്ട്. ആരാധകരുടെ മനസ്സ് കീഴടക്കുന്ന ചിത്രം പകർത്തിയിരിക്കുന്നത് വഫാറയാണ്. വളരെ ബോർഡും കോണ്ഫിഡന്റുമായി നിൽക്കുന്ന പ്രിയ വാര്യരുടെ ചിത്രങ്ങൾ വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് തരംഗം സൃഷ്ട്ടിച്ചത്. പ്രിയ വാര്യരുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ബോളിവുഡിൽ താരം അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സിനിമ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. മലയാളിയായ പ്രശാന്ത് മാമ്പിള്ളിയാണ് ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി പ്രിയ വാര്യർ ചിത്രം വൈകാതെ തന്നെ റിലീസിനെത്തും. പ്രിയ വാര്യരുടെ ഒരു മലയാളം ചിത്രവും തെലുഗ് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അനൂപ് മേനോന്റെ നായികയായി വി.കെ പ്രകാശ് ചിത്രത്തിലാണ് താരം വരുന്നത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.