റോഷൻ ആൻഡ്രൂസ് ഒരുക്കിയ കായംകുളം കൊച്ചുണ്ണിയുടെ ഒരുപാട് വിശേഷങ്ങൾ നമ്മൾ ഇപ്പോൾ ഓരോ ദിവസവും അറിഞ്ഞു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷനെ കുറിച്ചും, വസ്ത്രാലങ്കാരത്തെ കുറിച്ചും, ലൊക്കേഷനുകളെ കുറിച്ചും, ഇതിലെ ക്യാമെറാ വർക്കിനെ കുറിച്ചുമെല്ലാം നമ്മൾ അറിഞ്ഞു കഴിഞ്ഞു. ഇനി അറിയേണ്ടത് ഇതിലെ കഥാപാത്രങ്ങളെ കുറിച്ചാണ്. പ്രകടന മികവ് കൊണ്ട് പ്രേക്ഷകരുടെ മനസ്സ് നിറക്കാൻ രണ്ടു നായികമാരുമായി ആണ് കായംകുളം കൊച്ചുണ്ണി എത്തുന്നത്. പ്രശസ്ത തെന്നിന്ത്യൻ നായിക ആയ പ്രിയ ആനന്ദ് ജാനകി എന്ന കഥാപാത്രം ആയി എത്തുമ്പോൾ മറ്റൊരു പ്രശസ്ത തെന്നിന്ത്യൻ നായിക ആയ പ്രിയങ്ക തിമേഷ് എത്തുന്നത് സുഹ്‌റ എന്ന കഥാപാത്രം ആയാണ്. കൊച്ചുണ്ണിയുടെ വീരകഥയിൽ ഈ രണ്ടു കഥാപാത്രങ്ങൾക്കുമുള്ള പ്രാധാന്യം വളരെ വലുതാണ്
പൃഥ്വിരാജ് നായകനായ ഇസ്‌റാ എന്ന ഹൊറർ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ പ്രിയ ആനന്ദിന്റെ മലയാളത്തിലെ രണ്ടാമത്തെ ചിത്രം മാത്രമാണ് കായംകുളം കൊച്ചുണ്ണി. മികച്ച അഭിനേത്രി എന്ന നിലയിൽ ഇതിനോടകം ശ്രദ്ധ നേടിയിട്ടുള്ള പ്രിയ ആനന്ദ് ജാനകി എന്ന കഥാപാത്രത്തെ മനോഹരമാക്കും എന്നതിൽ സംശയം ഒന്നുമില്ല. പ്രിയങ്ക തിമേഷും തന്റെ അഭിനയ മികവ് കൊണ്ട് ശ്രദ്ധ നേടിയ നടിയാണ്. സുഹ്‌റയെ ഈ അഭിനേത്രി ഏറെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് അണിയറയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ കായംകുളം കൊച്ചുണ്ണി ആയി നിവിൻ പോളിയും , ഇത്തിക്കര പക്കി എന്ന ചരിത്ര കഥാപാത്രമായി അതിഥി വേഷത്തിൽ മോഹൻലാലും അഭിനയിക്കുന്നു. ബാബു ആന്റണി, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, മണികണ്ഠൻ ആചാരി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം ഓഗസ്റ്റ് പതിനെട്ടിന് റിലീസ് ചെയ്യും.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്‌ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.