ചാനൽ അവതരണത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പേർളി മാണി പുതിയ ചിത്രവുമായി എത്തുകയാണ്. ഹൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് ദേവലോകമാണ്. നിരവധി ചിത്രങ്ങൾക്ക് എഡിറ്റിംഗ് നിർവ്വഹിച്ച അജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൂ. കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത്, രാജീവ് പിള്ള, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. അമിത് സുരേന്ദ്രൻ ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നു.
പേർളി മാണിയുടെ പിറന്നാൾ ദിവസമായ ഇന്നലെ ചിത്രത്തിലെ പ്രോമോ സോങ് പുറത്തിറങ്ങി. പൃഥ്വിരാജാണ് ചിത്രത്തിലെ ഗാനം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. ചിത്രത്തിന് എല്ലാ ഭാവുകങ്ങളും അദ്ദേഹം.നേരുകയുണ്ടായി
ഹൂ ആർ യു എന്ന് തുടങ്ങുന്ന പ്രമോ ഗാനത്തിനു വരികൾ എഴുതിയിരിക്കുന്നത് മംഗൽ സുവർണ്ണൻ, പേർളി മാണി എന്നിവർ ചേർന്നാണ്. മംഗൾ സുവർണ്ണൻ തന്നെയാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ധനുഷ ഗോകുലാണ് ഗാനമാലപിച്ചിരിക്കുന്നത്. ക്ലിന്റ് സോളമൻ ഒരുക്കിയ ഗംഭീര വിഷ്വൽസുകളാൽ നിറഞ്ഞ ചിത്രത്തിലെ ഗാനം ഇതിനോടകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു.
ഒരു കൂട്ടം യുവാക്കളുടെ സ്വപ്ന സാക്ഷാത്കാരമായി ഒരുങ്ങുന്ന ചിത്രം കോറിഡോർ 6 ആണ് നിർമ്മിച്ചിരിക്കുന്നത്. ഏറെ വ്യത്യസ്തമായ പ്രമേയം ചർച്ചയാക്കുന്ന ചിത്രം ടൈം ട്രാവൽ കൺസെപ്റ്റ് മാജിക്കൽ റിയലിസത്തിലൂടെ അവതരിപ്പിക്കുന്നു. ചിത്രം ഈ വർഷത്തെ ക്യാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച് ഗംഭീര അഭിപ്രായം നേടിയിരുന്നു. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
This website uses cookies.