Ranam Movie Stills
പൃഥ്വിരാജിന്റെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രണം. നിർമ്മൽ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് ചിത്രം ‘ഇവിടെ’ യിൽ സംവിധായകൻ ശ്യാം പ്രസാദിന്റെ അസിസ്റ്റന്റും, നിവിൻ പോളി ചിത്രം ഹേയ് ജൂഡിന്റെ തിരകഥാകൃത്തുമാണ് നിർമ്മൽ. ഇഷാ തൽവാറാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. രണം പൂർണമായും യു.എസിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മുംബൈ പോലീസ് എന്ന ചിത്രത്തിന് ശേഷം റഹ്മാൻ- പൃഥ്വിരാജ് വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഒരു ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ശ്യാമപ്രസാദിന്റെ ‘ഇവിടെ’യ്ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ക്രോസ് ഓവർ സിനിമയാണ് ‘രണം’. പല കാരണങ്ങൾകൊണ്ട് ചിത്രത്തിന്റെ റിലീസ് തീയതികൾ മാറ്റിയിരുന്നു, കാത്തിരിപ്പിന് വിരാമെന്നപ്പോലെ രണത്തിന്റെ റിലീസ് വിവരങ്ങളുമായി അണിയറ പ്രവർത്തകർ തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്.
സെപ്റ്റംബർ ആദ്യ വാരം തീയറ്ററുകളിലെത്തുമെന്നാണ് സംവിധായകൻ നിർമ്മൽ സഹദേവ് വ്യക്തമാക്കുന്നത്. സെപ്റ്റംബർ 6നാണ് ചിത്രം റിലീസിനെത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. സെന്സറിങ് പൂർത്തിയാക്കിയ ചിത്രത്തിന് യു.എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണത്തിന്റെ ട്രെയ്‌ലർ ഓണത്തിന് പുറത്തിറക്കുമെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിച്ചിരിക്കുന്നത്. ഹോളിവുഡ് സ്റ്റണ്ട് കോർഡിനേറ്റർമാരായ ക്രിസ്ത്യൻ ബ്രൂനെറ്റി, ഡേവിഡ് അലസി, ആരോൻ റോസൻഡ്രി എന്നിവർ ചേർന്നാണ് രണത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമ പ്രേമികൾക്ക് ഒരു പുത്തൻ സിനിമ അനുഭവം സമ്മാനിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
നിർമ്മൽ സഹാദേവ് തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. നന്ദു, മാത്യു അരുൺ, സെലിൻ ജോസഫ്, ശ്യാമ പ്രസാദ്, ജസ്റ്റിൻ ഡേവിഡ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ജെക്സ് ബിജോയാണ്. ജിഗമേ ടെൻസിങാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീജിത് സാരങ്ങാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. എസ് സിനിമ പ്രൊഡക്ഷന്റെയും ലോസൺ എന്റർടൈന്മെന്റ്സിന്റെയും ബാനറിൽ ആനന്ദ് പയ്യന്നൂർ റാണിയും ലോസൺ ബിജുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.