മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഏതാനും വർഷങ്ങൾക്കു മുൻപ് പ്രഖ്യാപിച്ച ചിത്രമാണ് കാളിയൻ, ബ്രഹ്മാണ്ഡ ചിത്രമായി പ്രഖ്യാപിച്ച ഈ പ്രൊജക്റ്റ്, ഇതിന്റെ വലിപ്പം കാരണവും പിന്നീട് വന്ന കോവിഡ് സാഹചര്യങ്ങൾ കാരണവും നീണ്ടു പോവുകയായിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്. അതിന്റെ ഭാഗമായി ചിത്രത്തിലേക്കുള്ള കാസ്റ്റിംഗ് കാൾ വന്നിരിക്കുകയാണിപ്പോൾ. പൃഥ്വിരാജ് തന്നെയാണ് തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെ ഈ കാസ്റ്റിംഗ് കാൾ പുറത്തു വിട്ടിരിക്കുന്നത്. ചരിത്ര കഥാപാത്രങ്ങളുടെ രൂപഭാവങ്ങളുണ്ടോയെന്നും, ഉണ്ടെങ്കിൽ കാളിയനൊപ്പം കൂടാം, ചരിത്രത്തിന്റെ ഭാഗമാകാമെന്ന വാക്കുകളോടെയാണ് ഈ കാസ്റ്റിംഗ് കാൾ പുറത്തു വന്നിരിക്കുന്നത്. ഏഴു വയസ്സ് മുതൽ എഴുപതു വയസ്സു വരെയുള്ള ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഈ ചിത്രത്തിൽ അവസരമുണ്ട്.
മെയ് പത്തൊൻപത്തിനും ഇരുപതിനുമായാണ് കൊച്ചി വൈ എം സി എ ഹാളിൽ വെച്ച് സ്പോട്ട് രെജിസ്ട്രേഷൻ നടക്കുകയെന്നും കാസ്റ്റിംഗ് കോളിൽ പറയുന്നുണ്ട്. ഇതിന്റെ തിരക്കഥ പൂർത്തിയായി ഇരിക്കുകയാണെന്നും ശ്രീലങ്ക, കർണാടകം എന്നിവിടങ്ങളിലെ ലൊക്കേഷനുകളും കണ്ടു കഴിഞ്ഞെന്നും പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം, വേണാട് ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായ ഇരവിക്കുട്ടിപ്പിള്ളയുടെയും, ആത്മ മിത്രം കുഞ്ചിറക്കോട്ട് കാളിയുടെയും കഥയാണ് പറയാൻ പോകുന്നത്. പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ബി ടി അനില്‍ കുമാര്‍ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് നിർമ്മിക്കുക. സുജിത് വാസുദേവ് കാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ശങ്കർ- ഇഹ്‌സാൻ- ലോയ്, കലാസംവിധാനം നിർവഹിക്കുന്നത് ബംഗ്ലാന്‍ എന്നിവരാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.