യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമായ കാളിയന്റെ ഏറ്റവും പുതിയ വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഏകദേശം അഞ്ച് വർഷത്തിന് മുൻപേ പ്രഖ്യാപിച്ച ചിത്രമാണ് കാളിയൻ. വലിയ പ്രീ പ്രൊഡക്ഷൻ ജോലികൾ വേണ്ട ഈ ചിത്രം അത് കൊണ്ട് തന്നെ തുടങ്ങാൻ ഒരുപാട് വൈകുകയും ചെയ്തു. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ഈ വർഷം ജൂൺ മാസത്തിൽ കാളിയന്റെ ചിത്രീകരണം ആരംഭിക്കും. ഏകദേശം ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം, പൃഥ്വിരാജ് തന്റെ മൂന്നാമത്തെ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം എംപുരാനിലേക്കു കടക്കും. എംപുരാന്റെ ആദ്യ ഷെഡ്യൂൾ തീർത്തതിന് ശേഷം വീണും കാളിയനിൽ ജോയിൻ ചെയ്യുന്ന പൃഥ്വിരാജ്, ഏകദേശം ഒന്നര മാസത്തോളം നീളുന്ന ഷെഡ്യൂളിൽ ആ ചിത്രം തീർത്തതിന് ശേഷമാകും എംപുരാൻ പൂർത്തിയാക്കുക. ഈ വർഷം ഓഗസ്റ്റ് പതിനഞ്ചിനാണ് എംപുരാൻ ആരംഭിക്കുക.
നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യാൻ പോകുന്ന കാളിയൻ, വേണാട് ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായ ഇരവിക്കുട്ടിപ്പിള്ളയുടെയും, ആത്മ മിത്രം കുഞ്ചിറക്കോട്ട് കാളിയുടെയും കഥയാണ് പറയാൻ പോകുന്നത്. കെ ജി എഫ് സീരീസിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തനായ സംഗീത സംവിധായകൻ രവി ബസ്‌റൂർ സംഗീതമൊരുക്കുന്ന ഈ ചിത്രം, മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് നിർമ്മിക്കുക. മാധ്യമപ്രവര്‍ത്തകനായ ബി ടി അനില്‍ കുമാര്‍ തിരക്കഥ രചിച്ചിരിക്കുന്ന കാളിയൻ ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുക്കാൻ പോകുന്നത്. ദേശീയ അവാർഡ് ജേതാവ് ബംഗ്ലൻ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുക സുജിത് വാസുദേവ് ആണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.