ഓണ ചിത്രം ആയി തീയേറ്ററുകളിൽ എത്തിയ പൃഥ്വിരാജ് മൂവി ആണ് ബ്രദേഴ്സ് ഡേ. പ്രശസ്ത നടൻ ആയ കലാഭവന് ഷാജോണ് ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മനോരമ ഓണ്ലൈന് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലായിൽ പൃഥ്വിരാജ് സുകുമാരനോട് ഒരു ആരാധിക ചോദിച്ച ചോദ്യവും പൃഥ്വിരാജ് അതിനു കൊടുത്ത മറുപടിയും ആണ് ഇപ്പോൾ വൈറൽ ആവുന്നത്. കാര് പ്രേമിയായ സഹോദരനു വേണ്ടി, പൃഥ്വിരാജിന്റെ പുതിയ ലംബോർഗിനിയിൽ ഒരു റൈഡ് തരാമോ എന്നായിരുന്നു ആ കുട്ടിയുടെ ചോദ്യം. അതിനുള്ള പൃഥ്വിരാജിന്റെ മറുപടിയും ഏറെ രസകമായിരുന്നു.
ലംബോര്ഗിനിയില് ഒരു റൈഡ് തരാമായിരുന്നു. പക്ഷേ, ഇപ്പോഴത്തെ കൊച്ചി റോഡിലൂടെ നിങ്ങളെ ലംബോര്ഗിനിയില് കയറ്റി കൊണ്ടുപോയാല് നിങ്ങള് എന്നെ ചീത്ത വിളിക്കുമോ എന്നെനിക്ക് സംശയമുണ്ട്.’ എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞ മറുപടി. അതിനു ശേഷം ലംബോര്ഗിനി എത്ര വേഗതയില് ഓടിച്ചിട്ടുണ്ട് എന്നും പ്രിത്വിരാജിനോട് ചോദ്യം വന്നു. അതിനും രസകരമായ മറുപടി ആണ് പൃഥ്വിരാജ് നൽകിയത്.
കൊച്ചിയിലെ തന്റെ വീട്ടിലേക്ക് ഒരു ഓട്ടോറിക്ഷയ്ക്ക് എത്ര വേഗതയില് പോകാമോ അത്രയും വേഗതയില് മാത്രമേ ലംബോര്ഗിനിക്കും പോകാന് കഴിയൂ എന്നും അതാണ് നമ്മുടെ റോഡിന്റെ അവസ്ഥയുടെ യാഥാര്ഥ്യം എന്നും പൃഥ്വിരാജ് മറുപടിയായി പറഞ്ഞു. നൂറു കോടി ക്ലബിൽ കയറിയ മോഹൻലാൽ ചിത്രം ലൂസിഫര് സംവിധാനം ചെയ്തതിനു ശേഷം പൃഥ്വിരാജ് അഭിനയിച്ച ചിത്രമാണ് ബ്രദേഴ്സ് ഡേ. ഫാമിലി എന്റർടൈനേർ ആയ ഈ ചിത്രത്തില് ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്ട്ടിന്, മിയ, മഡോണ സെബാസ്റ്റ്യന് എന്നിവരാണ് നായികമാര്. തമിഴ് നടന് പ്രസന്ന, കോട്ടയം നസീര്, ധര്മജന്, വിജയരാഘവന്, പൊന്നമ്മ ബാബു തുടങ്ങി വലിയ താരനിര തന്നെ ഈ ചിത്രത്തില് അഭിനയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.