ഇംഗ്ലീഷ് പറയുന്ന കാര്യത്തിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ മുന്നിൽ നിൽക്കുന്നവരിൽ പൃഥ്വിരാജ് ഉണ്ടെന്ന് ഭാര്യ സുപ്രിയ പറഞ്ഞത് വെറുതെയല്ല. ഇപ്പോഴിതാ വിദേശതാരങ്ങളെ വരെ അമ്പരപ്പിച്ച പൃഥ്വിരാജിന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തെ കുറിച്ച് നടൻ രാഹുൽ മാധവും.
പ്രിത്വിരാജിന്റേതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രമായ ആദം ജോആൻ ഏറെയും ചിത്രീകരിച്ചിരിക്കുന്നത് സ്കോട്ലാന്റിൽ ആണ്. പോലീസ് വേഷങ്ങളിൽ വിദേശ താരങ്ങൾ ചിത്രത്തിലെത്തുന്നുണ്ട്. പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് അവർ ഞെട്ടിയിട്ടുണ്ട് എന്നാണ് ആദം ജോണിൽ മറ്റൊരു പ്രധാനവേഷം ചെയ്ത രാഹുൽ മാധവ് പറയുന്നത്.
മാത്രമല്ല പൃഥ്വിരാജ് ‘എൻസൈക്‌ളോപീഡിയ ഓഫ് സിനിമ’യാണെന്നും തികഞ്ഞ ഒരു പ്രൊഫഷണലിസ്റ്റ് ആണെന്നും രാഹുൽ മാധവ് തുറന്ന് സമ്മതിച്ചു.
ശ്യാമപ്രസാദ് ചിത്രമായ ‘ഇവിടെ’ യിൽ അമേരിക്കന് പൗരത്വമുള്ള കഥാപാത്രമായി പൃഥ്വിരാജ് അഭിനയിച്ചിരുന്നു. ആ സിനിമയിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന പൃഥ്വിയുടെ ഭാഷാ മികവ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
തീർത്തും വിദേശിയർ സംസാരിക്കുന്നത് പോലെയാണ് ‘ഇവിടെ’യിൽ പൃഥ്വി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്തത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.