ദുരന്തങ്ങൾ ഓരോന്നായി കടന്നു വന്നുകൊണ്ടിരിക്കുന്ന വർഷമാണ് 2020. കൊറോണയ്ക്ക് ശേഷം ശക്തമായ മഴ മൂലം അടുത്ത വെള്ളപ്പൊക്കം കാത്തിരിക്കുന്ന ജനങ്ങളെ കണ്ണീരിലാഴ്ത്തുന്ന സംഭവമാണ് ഇന്നലെ കരിപ്പൂരിൽ നടന്നത്. കനത്ത മഴയെ തുടർന്ന് വിമാനം കൃത്യമായി ലാൻഡ് ചെയ്യാൻ സാധിക്കാതെ വലിയൊരു ദുരന്തം തന്നെയാണ് കരിപ്പൂരിൽ ഇന്നലെ സംഭവിച്ചത്. ദുരന്തത്തിന്റെ ആഴം കുറച്ചത് പൈലറ്റ് ദീപക് വസന്ത് സാഠയുടെ പ്രവർത്തന മികവാണ് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹത്തിന്റെ മനോധൈര്യവും പരിചയ സമ്പത്ത് മൂലം ഒരുപാട് പേരുടെ ജീവനാണ് രക്ഷിക്കാൻ സാധിച്ചത്. സാഠേയുടെ ഈ ധീര പ്രവർത്തിയെ അഭിനന്ദിച്ചു ഒരുപാട് സിനിമ താരങ്ങളും രംഗത്ത് എത്തിയിരുന്നു. നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
തനിക്ക് വ്യക്തിപരമായി അറിയുന്ന ആളാണ് സാഠേയെന്ന് പൃഥ്വിരാജ് പോസ്റ്റിൽ സൂചിപ്പിക്കുകയുണ്ടായി. അങ്ങയെ അടുത്തറിയാൻ സാധിച്ചതിൽ അഭിമാനിക്കുകയും നമ്മുടെ സംഭാഷണം താൻ എന്നും ഓർത്തുവെക്കും എന്ന് പറഞ്ഞുകൊണ്ടാണ് പൈലറ്റ് സാഠേയ്ക്ക് പൃഥ്വിരാജ് ആദരാഞ്ജലി അർപ്പിച്ചത്. നാഷനല്‍ ഡിഫന്‍സ് അക്കാഡമിയുടെ ഭാഗമായി രാഷ്ട്രപതിയുടെ ഗോള്‍ഡ് മെഡല്‍ നേടിയ വ്യക്തിയാണ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ സേവനത്തിന് ശേഷം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ ടെസ്റ്റിംഗ് പൈലറ്റായി. വിമാനങ്ങളുടെ പരീക്ഷണ പറത്തലിന് നിയോഗിക്കപ്പെട്ടിരുന്ന വിദഗ്ധനായ പൈലറ്റ് കൂടിയായിരുന്നു സാഠേ. 2003 ജൂൺ 30 ന് വിങ് കമാഡർ റാങ്കിലാണ് അദ്ദേഹം വിരമിച്ചത്.
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ്…
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്.…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആരാധകരെ…
പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ മലയാള താരം കുഞ്ചാക്കോ ബോബനും…
This website uses cookies.