മലയാളത്തിലെ പ്രശസ്ത നടൻ ഇന്ദ്രജിത് സുകുമാരന്റെയും നടി പൂർണ്ണിമ ഇന്ദ്രജിത്തിന്റേയും മകളായ പ്രാർത്ഥന ഇന്ദ്രജിത് പിന്നണി ഗായികയായി ഏറെ ശ്രദ്ധ നേടിയ കലാകാരിയാണ്. സാജിദ് യഹിയ സംവിധാനം ചെയ്ത മോഹൻലാൽ എന്ന ചിത്രത്തിന് വേണ്ടി ലാലേട്ടാ ലാ ലാ ലാ എന്ന ഗാനം പാടിയാണ് പ്രാർത്ഥന ആദ്യം ശ്രദ്ധ നേടിയത്. കേരളത്തിൽ വമ്പൻ തരംഗമായി മാറിയ ആ ഗാനത്തിന് ശേഷം ഇപ്പോഴിതാ ബോളിവുഡിലും ഗായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രാർത്ഥന. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാർത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റം. ശൈത്താൻ, ഡേവിഡ്, വാസ്സിർ, സോളോ, ഫ്ളിപ് എന്നീ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള മലയാളി കൂടിയായ ബിജോയ് നമ്പ്യാരുടെ പുതിയ ചിത്രമാണ് തായിഷ്. തെന്നിന്ത്യൻ യുവസംഗീതസംവിധായകരിൽ ശ്രദ്ധേയനായ ഗോവിന്ദ് വസന്ത ഈണമിട്ട ഗാനമാണ് ഈ ചിത്രത്തിന് വേണ്ടി പ്രാർത്ഥന ഇന്ദ്രജിത് ആലപിച്ചിരിക്കുന്നത്. രേ ബാവ്‍രേ എന്ന് തുടങ്ങുന്ന ഈ മെലഡി ആരും ഇഷ്ട്ടപെടുന്ന ഒരു മനോഹര ഗാനമാണ് എന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.
പ്രാർത്ഥനയുടെ ഗാനത്തിന് അഭിനന്ദനവുമായി കൊച്ചച്ചനായ, യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും എത്തിയിട്ടുണ്ട്. എത്ര ഭംഗിയുള്ള പാട്ടാണ് പാത്തൂ എന്നായിരുന്നു പാട്ടു കേട്ട പൃഥ്വിരാജിന്റെ പ്രതികരണം. അതുപോലെ മകളുടെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ സന്തോഷം ഇന്ദ്രജിത്, പൂർണ്ണിമ എന്നിവരും ആരാധകരുമായി പങ്കു വെച്ചു. കുട്ടൻ പിള്ളയുടെ ശിവരാത്രി, ഹെലൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന പിന്നണി പാടിയിട്ടുണ്ട്. സീ5 സ്റ്റുഡിയോ നിർമ്മിച്ചിരിക്കുന്ന തായിഷ് എന്ന ചിത്രം അധികം വൈകാതെ തന്നെ ഓൺലൈനായി റിലീസ് ചെയ്യും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.