പ്രിത്വി രാജ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് ആദം ജോണിന് വേണ്ടിയാണു. ജിനു എബ്രഹാം സംവിധാനം ചെയ്ത ഈ ഫാമിലി റിവഞ്ച് ത്രില്ലറാണ് പ്രിത്വി രാജിന്റെ ഓണം – ബക്രീദ് റിലീസ്. ഭാവനയും നരെയ്‌നും മിഷ്‌ടി ചക്രവർത്തിയും പ്രധാന വേഷങ്ങളിൽ പ്രിത്വി രാജിനൊപ്പം എത്തുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.
ഓഗസ്റ്റ് 31 നു ഈ ചിത്രം പ്രദർശനത്തിനെത്തും. ഇപ്പോൾ ലഭിക്കുന്ന പുതിയ വിവരങ്ങൾ പ്രകാരം പ്രിത്വി രാജിന്റെ മറ്റൊരു വലിയ ചിത്രം കൂടി ഒരു മാസത്തിനുള്ളിൽ തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. പ്രദീപ് എം നായർ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ വിമാനം ഈ വരുന്ന പൂജ ഹോളിഡേയ്‌സിൽ തീയേറ്ററുകളിൽ എത്തിക്കാനാണ് പ്ലാൻ എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.
ഓഗസ്റ്റ് ആദ്യ വാരം തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരുന്നു. അത് മാത്രമല്ല ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മികച്ച ശ്രദ്ധ നേടിയിരുന്നു.
പി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലോപ്പസ്, പുതുമുഖം ദുര്‍ഗ്ഗ കൃഷ്ണ, സുധീര്‍ കരമന എന്നിവരും ഈ ചിത്രത്തിൽ പ്രിത്വി രാജിനൊപ്പം പ്രധാന വേഷങ്ങൾ ചെയ്യുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിട്ടുള്ളത്.
അതീവ രഹസ്യമായി ഷൂട്ടിംഗ് സ്റ്റില്ലുകൾ പോലും പുറത്തു വിടാതെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഈ സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. ഹൈസ്‌കൂളില്‍ വെച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്ന ബധിരനും മൂകനുമായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന വാർത്തകൾ പറയുന്നത്.
തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് വിമാനം എന്ന ഈ ചിത്രമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
പ്രിത്വി രാജ് ഇപ്പോൾ നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്ന രണം എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്. അതിനു ശേഷം ഒക്ടോബറിൽ കമലിന്റെ ആമിയിലും നവംബറിൽ ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതത്തിലും പ്രിത്വി രാജ് അഭിനയിക്കും.
ഇതിനിടക്ക് അഞ്ജലി മേനോന്റെ അടുത്ത സംവിധാന സംരംഭത്തിലും പ്രിത്വി അഭിനയിക്കും എന്നാണ് സ്ഥിതീകരിക്കാത്ത വിവരങ്ങൾ ലഭിക്കുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.