ആന്റണി വർഗീസിനെ നായകനാക്കി സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രം ഒരുക്കി മലയാള സിനിമയിൽ അരങ്ങേറിയ സംവിധായകനാണ് ടിനു പാപ്പച്ചൻ. ബി ഉണ്ണികൃഷ്ണൻ, ബി സി ജോഷി, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം പ്രേക്ഷകരുടേയും നിരൂപകരുടേയും ശ്രദ്ധ ഒരുപോലെ നേടിയെടുത്ത ഒന്നാണ്. ഇപ്പോൾ ടിനു പാപ്പച്ചൻ തന്റെ രണ്ടാമത്തെ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിൽ ആണ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആയിരിക്കും ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
പൃഥ്വിരാജ് നായകനാവുന്ന ഈ ചിത്രം ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഒരു മാസ്സ് ത്രില്ലെർ ആയിരിക്കും എന്നാണ് സൂചന. ആർ ഡി ഇല്ല്യൂമിനേഷന്റെ ബാനറിൽ ബി ഉണ്ണികൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം ജനുവരി അവസാനത്തോടെ തുടങ്ങാൻ ആണ് ഇപ്പോൾ പ്ലാൻ ചെയ്യുന്നത്. മോഹൻലാലിനെ നായകനാക്കി തന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫർ ഒരുക്കുന്നതിന്റെ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ. നവംബർ അവസാന വാരത്തോടെ ഷൂട്ടിംഗ് പൂർത്തിയാകുന്ന ലൂസിഫറിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളും തീർത്തതിന് ശേഷം ആവും പൃഥ്വിരാജ് ടിനു പാപ്പച്ചൻ ചിത്രത്തിൽ ജോയിൻ ചെയ്യുക. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആട് ജീവിതം, ബിഗ് ബജറ്റ് ചിത്രമായ കാളിയൻ, കലാഭവൻ ഷാജോൺ സംവിധാനം ചെയ്യാൻ പോകുന്ന ബ്രദേഴ്‌സ് ഡേ എന്നിവയാണ് പൃഥ്വിരാജ് കമ്മിറ്റ് ചെയ്തിട്ടുള്ള മറ്റു ചിത്രങ്ങൾ. അനാർക്കലിക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും പൃഥ്വിരാജ് ആണ് നായകൻ എന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.