ജനപ്രിയ നായകൻ ദിലീപ് നായകനായി കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രമാണ് കമ്മാര സംഭവം. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചത് ഗോകുലം ഗോപാലനും ആണ്. തീയേറ്ററുകളിൽ വേണ്ട വിധം സ്വീകരിക്കപ്പെട്ടില്ലെങ്കിലും അതിനു ശേഷം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രം ആയിരുന്നു കമ്മാര സംഭവം. ദിലീപ് എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്ന് നമ്മുക്ക് തന്ന കമ്മാര സംഭവം വ്യത്യസ്തമായ ശൈലിയിൽ കഥ പറഞ്ഞ ഒരു ചിത്രം കൂടിയാണ്. ഇപ്പോഴിതാ കമ്മാര സംഭവത്തിന് ശേഷം രതീഷ് അമ്പാട്ട്- മുരളി ഗോപി ടീം ഒരിക്കൽ കൂടി ഒന്നിക്കാൻ പോവുകയാണ്. ഇത്തവണ അവരുടെ ചിത്രത്തിൽ നായകൻ ആയി എത്തുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ്.
മോഹൻലാലിനെ നായകനാക്കി താൻ സംവിധാനം ചെയ്യാൻ പോകുന്ന രണ്ടാമത്തെ ചിത്രമായ ലൂസിഫർ 2 -എംപുരാൻ എന്ന ചിത്രം പ്രഖ്യാപിക്കുന്ന വേളയിൽ ആണ് പൃഥ്വിരാജ് ഈ പ്രോജെക്ടിനെ കുറിച്ച് പറഞ്ഞത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ആയി മാറിയ ചിത്രമാണ് ലൂസിഫർ. മലയാള സിനിമയിൽ ആദ്യമായി 200 കോടി ബിസിനസ്സ് നടത്തിയ ഈ ചിത്രം ഈ വർഷം മാർച്ചിൽ ആണ് എത്തിയത്. ലൂസിഫർ 2 ഇൽ മോഹൻലാലിനൊപ്പം ഒരു പ്രധാന വേഷത്തിൽ പൃഥ്വിരാജ് സുകുമാരനും എത്തും. മുരളി ഗോപി രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുക. മോഹൻലാലും പൃഥ്വിരാജ് സുകുമാരനും തങ്ങളുടെ മറ്റു സംരംഭങ്ങൾ പൂർത്തിയാക്കിയതിനു ശേഷം അടുത്ത വർഷം പകുതി കഴിഞ്ഞാണ് ലൂസിഫർ 2 ആരംഭിക്കുക എന്നും പൃഥ്വിരാജ് പറഞ്ഞു.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025,…
വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന…
അജയന്റെ രണ്ടാം മോഷണം എന്ന ടോവിനോ തോമസ് ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് ജിതിൻ ലാൽ. കഴിഞ്ഞ വർഷം…
This website uses cookies.