മലയാളത്തിൻ്റെ യുവ സൂപ്പർതാരം പൃഥ്വിരാജ് ഇപ്പൊൾ തൻ്റെ വിലായത്ത് ബുദ്ധ എന്ന ചിത്രം തീർക്കുന്ന തിരക്കിലാണ്. ഇതിന് ശേഷം രാജമൗലി – മഹേഷ് ബാബു ചിത്രം, നിസാം ബഷീർ ഒരുക്കുന്ന നോബഡി, വിപിൻ ദാസ് ഒരുക്കുന്ന സന്തോഷ് ട്രോഫി, ബിഗ് ബജറ്റ് ചിത്രം കാളിയൻ, വൈശാഖ് ഒരുക്കുന്ന ഖലീഫ എന്നിവയാണ് അദ്ദേഹം ചെയ്യുക എന്നാണ് വാർത്തകൾ.
എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ പറയുന്നത് അടുത്ത വർഷം, മറ്റൊരു പുതിയ സംവിധായകനൊപ്പം കൂടി പൃഥ്വിരാജ് ഒന്നിച്ചേക്കാം എന്നാണ്. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത തങ്കം എന്ന ചിത്രമൊരുക്കി ശ്രദ്ധ നേടിയ സഹീദ് അറഫാത്ത് ഒരുക്കുന്ന പുതിയ ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകനെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആവേശം, രോമാഞ്ചം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ജിത്തു മാധവൻ ആണ് ഈ ചിത്രം രചിക്കുക എന്നാണ് സൂചന.
ആവേശത്തിന് ശേഷം മോഹൻലാൽ നായകനായ ബിഗ് ബജറ്റ് ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജിത്തു. ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രം ജൂലൈ 2025 ൽ ആരംഭിക്കും. അതിന് ശേഷം ആയിരിക്കും പൃഥ്വിരാജ് ചിത്രത്തിൻ്റെ ജോലികൾ ആരംഭിക്കുക. ഇത് കൂടാതെ മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം ഒരുക്കുന്ന ചിത്രവും ജിത്തു രചിക്കുമെന്ന് വാർത്തകൾ ഉണ്ട്.
പൃഥ്വിരാജ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ എമ്പുരാൻ 2025 മാർച്ച് 27 നാണ് റിലീസ് ചെയ്യുക. വിലായത്ത് ബുദ്ധ പൂർത്തിയാക്കുന്ന പൃഥ്വിരാജ്, അതിന് ശേഷം മോഹൻലാൽ നായകനായ തൻ്റെ ഈ സംവിധാന സംരംഭത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.