മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ കുറിച്ച് കഴിഞ്ഞ ദിവസം പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. തന്റെ പുതിയ ബ്രഹ്മാണ്ഡ റൊമാന്റിക് ചിത്രമായ രാധേ ശ്യാമിന്റെ പ്രൊമോഷനായി കേരളത്തിൽ എത്തിയപ്പോൾ ആണ് പ്രഭാസ് ചില വെളിപ്പെടുത്തലുകൾ നടത്തിയത്. താൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന, കെ ജി എഫ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന, സലാർ എന്ന ചിത്രത്തിലെ ഒരു നിർണ്ണായക വേഷം പൃഥ്വിരാജ് ചെയ്യുന്നു എന്നാണ് പ്രഭാസ് പറയുന്നത്. മാത്രമല്ല, രാധേ ശ്യാം എന്ന ചിത്രത്തിൽ കഥാവിവരണത്തിനായി പൃഥ്വിരാജ് തന്റെ ശബ്ദവും നൽകിയിട്ടുണ്ട് എന്നും പ്രഭാസ് വെളിപ്പെടുത്തി. ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതം എന്ന ചിത്രത്തിനായി ശരീര ഭാരം കുറക്കുന്ന തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ. ആട് ജീവിതത്തിനു വേണ്ടി മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിലെ അതിഥി വേഷവും ആഷിഖ് അബു ഒരുക്കാൻ പോകുന്ന നീലവെളിച്ചത്തിലെ നായക വേഷവും പൃഥ്വിരാജ് ഉപേക്ഷിച്ചിരുന്നു.
അതുകൊണ്ട് തന്നെ സലാർ എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി പൃഥ്വിരാജ് ഇതുവരെ ഡേറ്റുകൾ നൽകിയിട്ടില്ല എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഏതായാലും അണിയറ പ്രവർത്തർ പൃഥ്വിരാജ് സുകുമാരനുമായി ചർച്ചയിൽ ആണെന്നും അധികം വൈകാതെ ഒഫീഷ്യൽ പ്രഖ്യാപനം വന്നേക്കാം എന്നും വാർത്തകൾ സൂചിപ്പിക്കുന്നു. ശ്രുതി ഹാസൻ നായികാ വേഷം ചെയ്യുന്ന സലാർ, കന്നഡ- തെലുങ്കു ഭാഷകളിൽ ആണ് ഒരുക്കുന്നത്. കെ ജി എഫ് എന്ന ചിത്രം നിർമ്മിച്ചവർ തന്നെയാണ് സലാറും നിർമ്മിക്കുന്നത്. പ്രഭാസിന്റെ പുതിയ റിലീസ് ആയ രാധേ ശ്യാം മാർച്ച് പതിനൊന്നിന് ആണ് റിലീസ് ആവുക. പൂജ ഹെഗ്‌ഡെ ആണ് ഇതിലെ നായികാ വേഷം ചെയ്യുന്നത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.