മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള താരങ്ങളിൽ ഒരാളാണ് ഇന്ന് പൃഥ്വിരാജ് സുകുമാരൻ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് എന്നീ സീനിയർ താരങ്ങൾ കഴിഞ്ഞാൽ സൂപ്പർ താര പദവിയിലേക്ക് എത്തിയ ഏക നടനാണ് പൃഥ്വിരാജ് സുകുമാരൻ എന്ന് പറയാം നമ്മുക്ക്. ഒരു നടൻ മാത്രമല്ല പൃഥ്വിരാജ് എന്ന പ്രതിഭ. അദ്ദേഹം ഒരു മികച്ച സംവിധായകനും നിർമ്മാതാവും വിതരണക്കാരനും ഗായകനുമൊക്കെയാണ്. മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ സംവിധാനം ചെയ്ത പൃഥ്വിരാജ് ഇപ്പോഴിതാ മോഹൻലാൽ തന്നെ നായകനായി ബ്രോ ഡാഡി കൂടി ഒരുക്കി കഴിഞ്ഞു. അതിനൊപ്പം തന്റെ മൂന്നാമത്തെ മോഹൻലാൽ ചിത്രത്തിനായുള്ള ഒരുക്കത്തിലുമാണ് പൃഥ്വിരാജ് ഇപ്പോൾ. മോഹൻലാലിനോട് എന്ന പോലെ പൃഥ്വിരാജ് അടുത്ത സൗഹൃദം പുലർത്തുന്ന മറ്റൊരാളാണ് മലയാളത്തിലെ യുവ താരവും മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകനുമായ ദുൽഖർ സൽമാൻ. ഇപ്പോഴിതാ, പൃഥ്വിരാജ്, ഇന്ദ്രജിത് എന്ന തന്റെ മക്കൾ ഇപ്പോൾ വലിയ നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ സുകുമാരൻ എന്ന അച്ഛൻ കൂടെയില്ലാത്തതു വിഷമിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ്.
തീർച്ചയായും വിഷമം ഉണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്. തന്റെയും ചേട്ടന്റെയും വിജയങ്ങൾ, അച്ഛൻ ഇന്നുണ്ടായിരുന്നെങ്കിൽ ഒരുപാട് ആസ്വദിച്ചേനെ എന്ന് പറയുകയാണ് പൃഥ്വിരാജ്. അദ്ദേഹം ഒരുപാട് സന്തോഷിക്കുമായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു. അവിടെയാണ് പൃഥ്വിരാജ്, ദുൽഖർ – മമ്മൂട്ടി ബന്ധത്തെ കുറിച്ച് പറയുന്നത്. ദുൽഖർ എന്ന മകൻ നേടുന്ന വിജയങ്ങൾ മമ്മൂട്ടിക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ട്. അതുപോലെ തന്നെ തന്റെ അച്ഛനായ മമ്മൂട്ടിക്ക് വേണ്ടി ഒരു സമ്മാനം വാങ്ങി നല്കുമ്പോഴൊക്കെ ദുൽഖറിന് വലിയ അഭിമാനം ആണ്. അത് തനിക്കു സാധിക്കുന്നില്ലല്ലോ എന്ന വിഷമമാണ് ഉള്ളതെന്നും പൃഥ്വിരാജ് പറയുന്നു. ഇപ്പോൾ അൽഫോൻസ് പുത്രൻ ഒരുക്കുന്ന ഗോൾഡ് എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.