പൃഥ്വിരാജ്-മോഹന്‍ലാല്‍-മുരളി ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന എമ്പുരാന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകരും മലയാള സിനിമ പ്രേമികളും. കോവിഡ് കാരണം ഷൂട്ടിംഗ് നീണ്ടു പോയ ഈ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ പൃഥ്വിരാജ്. അതിന്റെ സ്ക്രിപ്റ്റ് ജോലികൾ പൂർണ്ണമായി എന്നാണ് പൃഥ്വിരാജ് പറയുന്നത്. അടുത്ത വർഷം ആദ്യമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക എന്നും പൃഥ്വിരാജ് പറയുന്നു. അടുത്ത വർഷം എമ്പുരാന്‍ റിലീസ് ചെയ്യുമെന്ന് രചയിതാവ് മുരളി ഗോപിയും ദിവസങ്ങൾക്കു മുൻപ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തു വിട്ടിരുന്നു. ജനഗണമന എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടയിൽ ആണ് പൃഥ്വിരാജ് എമ്പുരാന്‍ അപ്‌ഡേറ്റ് പുറത്തു വിട്ടത്.
അത് മാത്രമല്ല, ലൂസിഫർ എന്ന ചിത്രം സംവിധാനം ചെയ്തു കഴിഞ്ഞു, ഒരു ചിത്രം സംവിധാനം ചെയ്യാൻ തന്നെ ഏറ്റവും ആദ്യം സമീപിച്ചത് കെ ജി എഫ് നിർമ്മിച്ച ഹോംബലെ ഫിലിംസ് ആണെന്നും അന്ന് മുതൽ അവരുമായുള്ള ഓർ ബന്ധമാണ് ഇപ്പോൾ കെ ജി എഫ് 2 കേരളത്തിൽ വിതരണം ചെയ്യുന്ന കാര്യത്തിലേക്കു എത്തിച്ചത് എന്നും പൃഥ്വിരാജ് പറഞ്ഞു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മലയാളത്തിലെ രണ്ടാമത്തെ മാത്രം നൂറു കോടി ഗ്രോസ് നേടിയ ചിത്രമായ ലൂസിഫർ സംവിധായകനായുള്ള പൃഥ്വിരാജ് സുകുമാരന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. അതിനു ശേഷം മോഹൻലാലിനെ തന്നെ നായകനാക്കി ബ്രോ ഡാഡി എന്ന ചിത്രവും പൃഥ്വിരാജ് ഒരുക്കി. ഒറ്റിറ്റിയിൽ പാൻ ഇന്ത്യ തലത്തിൽ വിജയം നേടിയ ചിത്രമാണ് ബ്രോ ഡാഡി.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന "പ്രിൻസ് ആൻഡ് ഫാമിലി " യിലെ…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
This website uses cookies.