കഴിഞ്ഞ വർഷം ആദ്യം റിലീസ് ചെയ്തു മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് അയ്യപ്പനും കോശിയും. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് സച്ചി ആണ്. എന്നാൽ നിർഭാഗ്യവശാൽ ഇത് സച്ചിയുടെ അവസാന ചിത്രമായി മാറി. ചിത്രം റിലീസ് ആയി മാസങ്ങൾക്കുള്ളിൽ സച്ചി അന്തരിക്കുകയായിരുന്നു. ബിജു മേനോൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ അയ്യപ്പൻ നായർ, കോശി കുര്യൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഇപ്പോൾ ഹിന്ദി, തെലുങ്കു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. അതിൽ തന്നെ തെലുങ്കു റീമേക്കിന്റെ ഷൂട്ടിംഗ് ഏകദേശം പൂർത്തിയായി കഴിഞ്ഞു. വരുന്ന ജനുവരിയിൽ റിലീസ് ചെയ്യാൻ പോകുന്ന തെലുങ്കു വേര്ഷന് പേര് നൽകിയിരിക്കുന്നത് ഭീംല നായക് എന്നാണ്. തെലുങ്കു സൂപ്പർ സ്റ്റാർ പവൻ കല്യാൺ ആണ് ഈ ചിത്രത്തിൽ അയ്യപ്പൻ നായരുടെ കഥാപാത്രം ഭീംല നായക് എന്ന പേരിൽ അവതരിപ്പിക്കുന്നത്. മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശി എന്ന കഥാപാത്രത്തെ തെലുങ്കിൽ ഡാനിയൽ ശേഖർ എന്ന പേരിൽ അവതരിപ്പിക്കുന്നത് റാണ ദഗ്ഗുബതി ആണ്.
ഇപ്പോഴിതാ, ഈ ചിത്രത്തിലെ പ്രകടനത്തിന് സിമ്മ അവാർഡ് ലഭിച്ച പൃഥ്വിരാജ്, വേദിയിൽ വെച്ച് ഇതിന്റെ തെലുങ്കു റീമേക്കിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. പവൻ കല്യാൺ സാറിനെ പോലെ ഒരാൾ ഇത് റീമേക് ചെയ്യുക എന്നത് വലിയ കാര്യം ആണെന്നും ഇപ്പോൾ നമ്മുടെ കൂടെയില്ലെങ്കിലും സച്ചി ഇത് കണ്ടു സന്തോഷിക്കുന്നുണ്ടാകും എന്നും പൃഥ്വിരാജ് പറയുന്നു. താൻ ഈ ചിത്രത്തിലെ നായകൻ അല്ല എന്നും ഇതിലെ വില്ലൻ ആണെന്നും പൃഥ്വിരാജ് പറയുന്നു. അത്കൊണ്ട് തന്നെയാണ് കോശി എന്ന കഥാപാത്രം ചെയ്യാൻ ആഗ്രഹിച്ചതും അത് തിരഞ്ഞെടുത്തതും എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. പ്രശസ്ത തെലുങ്കു സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് ആണ് ഈ ചിത്രം തെലുങ്കിൽ രചിച്ചത്. സാഗർ ചന്ദ്ര സംവിധാനം ചെയ്ത ഈ ചിത്രം സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് നിർമ്മിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.