മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ യുവനടനാണ് പൃഥ്വിരാജ്. പൃഥ്വിരാജ് എന്ന വ്യക്തിയുടെ വിജയപരാജയങ്ങളിൽ എന്നും കൂടെ നിൽക്കുന്ന വ്യക്തിയാണ് സുപ്രിയ മേനോൻ. പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിൽ ആദ്യം അറിയപ്പെട്ടിരുന്ന സുപ്രിയ ഇപ്പോൾ ഒരു നിർമ്മാതാവ് കൂടിയാണ്. ബി.ബി സി യുടെ ജേർണലിസ്റ്റായായിരുന്ന സുപ്രിയ പിന്നീട് ജോലി ഉപേക്ഷിക്കുകയായിരുന്നു. നല്ല സ്റ്റോറികൾ വരുമ്പോൾ ഇപ്പോളും ബി.ബി.സി യ്ക്ക് ഫ്രീലാൻസായി സ്റ്റോറിസ് എഴുതി കൊടുക്കാറുണ്ടെന്ന് സുപ്രിയ ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. ഇപ്പോൾ താൻ ഒരു നിർമ്മാതാവ് കൂടിയാണെന്നും രണ്ടും ഒരേ രീതിയിലുള്ള ജോലി ആണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്ന് സുപ്രിയ വ്യക്തമാക്കി. ജേർണലിസത്തിലെ പരിചയം തന്നെ സിനിമയിലും സഹായിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
ഒരു ഐ. എ. എസ് ക്കാരി ആവണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് സുപ്രിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. തനിക്ക് എല്ലാ കാര്യത്തിലും തന്റേതായ കാഴ്ചപ്പാടുണ്ടെന്നും ഒരു സിവിൽ സെർവന്റ് ആയാൽ അത് നടക്കില്ല എന്ന് തോന്നിയത് മൂലമാണ് ടി വി ജേർണലിസം ഇഷ്ടപ്പെടാൻ തുടങ്ങിയതെന്ന് സുപ്രിയ വ്യക്തമാക്കി. പിന്നീട് താൻ ഒരു ബോൾഡ് ആയതുകൊണ്ട് ജേർണലിസം തിരഞ്ഞെടുക്കുകയായിരുന്നു എന്ന് സുപ്രിയ പറയുകയുണ്ടായി. ഒരു ജേർണലിസ്റ്റിന് ആരുടെ എടുത്തും എന്തും ചോദിക്കാനുള്ള ലൈസൻസ് കൂടി ഉണ്ടെന്നും അതൊരു വലിയ കാര്യമല്ലേ എന്ന് ചോദിക്കുകയുണ്ടായി. സുപ്രിയയുടെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ച സ്ത്രീ അമ്മയാണെന്നും തന്റെ സ്വപ്‍നങ്ങൾ എന്താണെന്ന് മനസിലാക്കി കൂടെ നിന്നവരാണ് തന്റെ അച്ഛനും അമ്മയും എന്ന് സുപ്രിയ കൂട്ടിച്ചേർത്തു. ഇന്ന് മലയാളത്തിലെ ഏറ്റവും മുൻനിര നിർമ്മാതാക്കളിൽ ഒരാളായി സുപ്രിയ മറിക്കൊണ്ടിരിക്കുകയാണ്.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.