ഇന്ന് ജന്മദിനം ആഘോഷിക്കുന്ന യുവസൂപ്പർതാരം പൃഥ്വിരാജ് സുകുമാരന് ആശംസകൾ അർപ്പിച്ചു കൊണ്ട് മോഹൻലാൽ നായകനായ എമ്പുരാൻ എന്ന ചിത്രത്തിലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ചിത്രത്തിലെ നായകനായ മോഹൻലാൽ തന്നെയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട, ചെകുത്താനാൽ വളർത്തപ്പെട്ട, ചക്രവർത്തിയുടെ പടനായകൻ എന്ന വിശേഷണത്തോടെയാണ് ഈ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.
പൃഥ്വിരാജ് തന്നെ സംവിധാനവും ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം , അദ്ദേഹം മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന തുടർച്ചയായ മൂന്നാമത്തെ ചിത്രമാണ്. ഇവർ ആദ്യമായി ഒന്നിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ വലം കൈ ആയ സയ്ദ് മസൂദ് എന്ന അംഗരക്ഷകനെയാണ് പൃഥ്വിരാജ് ഇതിൽ അവതരിപ്പിക്കുന്നത്.
മുരളി ഗോപി രചിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ്. അടുത്ത വർഷം മാർച്ചിലാണ് ചിത്രം റിലീസ് ചെയ്യുക. ടോവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദീപക് ദേവ്, കാമറ ചലിപ്പിക്കുന്നത് സുജിത് വാസുദേവ്.
ഇപ്പോൾ കേരളത്തിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രം അടുത്ത മാസത്തോടെ പൂർത്തിയാവും. മുംബൈ, അബുദാബി, മൊറോക്കോ എന്നിവിടങ്ങളിലാണ് ഇനി ചിത്രത്തിന്റെ ഷൂട്ടിംഗ് പ്ലാൻ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടുമെന്നാണ് സൂചന.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.