2016 ൽ ടോവിനോ തോമസ് നായകനായ ഗപ്പി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജോൺ പോൾ ജോർജ്. മികച്ച പ്രേക്ഷക – നിരൂപക പ്രതികരണം നേടിയ ചിത്രമായിരുന്നു ഗപ്പി. അതിന് ശേഷം സൗബിൻ ഷാഹിർ നായകനായ അമ്പിളി എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. 2023 ൽ ബ്ലോക്ക്ബസ്റ്റർ ചിത്രമായ രോമാഞ്ചം നിർമ്മിച്ചതും അദ്ദേഹമായിരുന്നു.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിനായി സൂപ്പർതാരം പൃഥ്വിരാജ് സുകുമാരനുമായി ഒന്നിക്കുകയാണ് ജോൺ പോൾ ജോർജ് എന്ന വാർത്തകളാണ് വരുന്നത്. ഈ കൂട്ടുകെട്ട് ഒന്നിക്കുന്നതിനെ കുറിച്ചുള്ള ആദ്യ വാർത്തകൾ വന്നത് കോവിഡ് കാലഘട്ടത്തിലാണ്. എന്നാൽ വിദേശത്തു ഷൂട്ടിംഗ് ഉള്ളത് കൊണ്ട് തന്നെ ആ സമയത്ത് ചിത്രം ഒരുക്കാനാവുമായിരുന്നില്ല.
എന്നാൽ ഇപ്പോൾ ഈ പ്രോജക്ടിന് വീണ്ടും ജീവൻ വച്ചിരിക്കുകയാണ് എന്നുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത് . ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക. കേരളത്തിലും മാലിദ്വീപിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രം ഹെയ്‌സ്റ്റ്, ആക്ഷൻ എന്നിവക്ക് പ്രാധാന്യമുള്ള ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കുമെന്നാണ് സൂചന.
ഇപ്പോൾ മോഹൻലാൽ നായകനായ എമ്പുരാൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്, ഇനി അഭിനയിക്കാൻ കരാറായിരിക്കുന്നത് കാളിയൻ, സന്തോഷ് ട്രോഫി, നോബഡി എന്നീ ചിത്രങ്ങളിലാണ്. ഇത് കൂടാതെ രാജമൗലിയുടെ മഹേഷ് ബാബു ചിത്രം, പ്രഭാസിന്റെ സലാർ 2 എന്നിവയും പൃഥ്വിരാജ് അടുത്ത വർഷം ചെയ്യും. വൈശാഖ് ഒരുക്കുന്ന ഖലീഫയും പൃഥ്വിരാജ് അടുത്ത വർഷം പ്ലാൻ ചെയ്തിരിക്കുന്ന ചിത്രമാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.