[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അഹാന കൃഷ്ണയെ ഞെട്ടിച്ച് പൃഥ്വിരാജ് സുകുമാരൻ; നന്ദി പറഞ്ഞു താരം..!

പ്രശസ്ത മലയാള നടൻ കൃഷ്ണ കുമാറിന്റെ മകൾ ആണ് നടിയായ അഹാന കൃഷ്ണ. ഞാൻ സ്റ്റീവ് ലോപസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അഹാന പ്രേക്ഷകർക്കിടയിൽ പ്രശസ്തയായതു ടോവിനോ തോമസിന്റെ നായികയായി അഭിനയിച്ച ലൂക്ക എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ്. അതിനൊപ്പം നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിലും അഹാന അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അഹാനയ്ക്ക് ഈ അടുത്തിടെ കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ അതിനെതിരെ മുന്നോട്ടു വന്ന അഹാനയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത് മലയാളത്തിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരനാണ്. വർഷങ്ങൾക്കു മുൻപ് മലയാളത്തിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട ഒരു നടനായിരുന്നു പൃഥ്വിരാജ് സുകുമാരൻ. തലസ്ഥാനത്തെ കൊവിഡ് വ്യാപനത്തെക്കുറിച്ച് പറഞ്ഞെത്തിയ പോസ്റ്റിന് ശേഷമായാണ് അഹാനയെ വിമര്‍ശിച്ച് ഒട്ടേറെ പേര് രംഗത്തെത്തിയത്.

അതിനു മറുപടിയുമായി എ ലവ് ലെറ്റര്‍ റ്റു സൈബര്‍ ബുള്ളീസ് എന്ന പേരിൽ അഹാന ഒരു വീഡിയോ ചെയ്യുകയും പേരോ, മുഖമോ വ്യക്തിത്വമോ ഇല്ലാത്ത സൈബര്‍ ഗുണ്ടകള്‍ക്കായി ഈ വീഡിയോ സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. അഹാനയുടെ ആ വീഡിയോ പങ്കു വെച്ച് കൊണ്ടാണ് പൃഥ്വിരാജ് ഈ താരപുത്രിക്ക് പിന്തുണ അറിയിച്ചത്. അദ്ദേഹത്തിനോട് താന്‍ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ പറഞ്ഞിരുന്നില്ലെന്നും, തനിക്കു ഇത് വലിയ സർപ്രൈസ് ആയെന്നും അഹാന പറയുന്നു. പൃഥ്വിരാജ് കൂടാതെ സന്തോഷ് ശിവൻ, പേളി മാണി, അനുപമ പരമേശ്വരന്‍, റിമി ടോമി, ആര്യ, രശ്മി സോമന്‍ തുടങ്ങിയവരും അഹാനയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. താൻ പൃഥ്വിരാജ് സുകുമാരന്റെ വലിയ ആരാധിക ആണെന്ന് അഹാന നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.