പ്രശസ്ത മലയാള നടൻ കൃഷ്ണ കുമാറിന്റെ മകൾ ആണ് നടിയായ അഹാന കൃഷ്ണ. ഞാൻ സ്റ്റീവ് ലോപസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അഹാന പ്രേക്ഷകർക്കിടയിൽ പ്രശസ്തയായതു ടോവിനോ തോമസിന്റെ നായികയായി അഭിനയിച്ച ലൂക്ക എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ്. അതിനൊപ്പം നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിലും അഹാന അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അഹാനയ്ക്ക് ഈ അടുത്തിടെ കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ അതിനെതിരെ മുന്നോട്ടു വന്ന അഹാനയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത് മലയാളത്തിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരനാണ്. വർഷങ്ങൾക്കു മുൻപ് മലയാളത്തിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട ഒരു നടനായിരുന്നു പൃഥ്വിരാജ് സുകുമാരൻ. തലസ്ഥാനത്തെ കൊവിഡ് വ്യാപനത്തെക്കുറിച്ച് പറഞ്ഞെത്തിയ പോസ്റ്റിന് ശേഷമായാണ് അഹാനയെ വിമര്‍ശിച്ച് ഒട്ടേറെ പേര് രംഗത്തെത്തിയത്.
അതിനു മറുപടിയുമായി എ ലവ് ലെറ്റര്‍ റ്റു സൈബര്‍ ബുള്ളീസ് എന്ന പേരിൽ അഹാന ഒരു വീഡിയോ ചെയ്യുകയും പേരോ, മുഖമോ വ്യക്തിത്വമോ ഇല്ലാത്ത സൈബര്‍ ഗുണ്ടകള്‍ക്കായി ഈ വീഡിയോ സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. അഹാനയുടെ ആ വീഡിയോ പങ്കു വെച്ച് കൊണ്ടാണ് പൃഥ്വിരാജ് ഈ താരപുത്രിക്ക് പിന്തുണ അറിയിച്ചത്. അദ്ദേഹത്തിനോട് താന്‍ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ പറഞ്ഞിരുന്നില്ലെന്നും, തനിക്കു ഇത് വലിയ സർപ്രൈസ് ആയെന്നും അഹാന പറയുന്നു. പൃഥ്വിരാജ് കൂടാതെ സന്തോഷ് ശിവൻ, പേളി മാണി, അനുപമ പരമേശ്വരന്‍, റിമി ടോമി, ആര്യ, രശ്മി സോമന്‍ തുടങ്ങിയവരും അഹാനയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. താൻ പൃഥ്വിരാജ് സുകുമാരന്റെ വലിയ ആരാധിക ആണെന്ന് അഹാന നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.