മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പ. സിംഹാസനം, കടുവ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാജി കൈലാസ്- പൃഥ്വിരാജ് ടീം ഒന്നിച്ച കാപ്പ രചിച്ചിരിക്കുന്നത്, തന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തി ജി ആർ ഇന്ദുഗോപനാണ്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഡിസംബർ 22 നാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇന്ന് നടന്ന പ്രസ് മീറ്റിൽ താൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എംപുരാൻ, താൻ നായകനായി എത്തുന്ന ബ്ലെസ്സി ചിത്രം ആട് ജീവിതം എന്നിവയുടെ അപ്‌ഡേറ്റുകൾ പുറത്ത് വിട്ടിരിക്കുകയാണ് പൃഥ്വിരാജ്.
എംപുരാൻ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ തിരയുന്ന ജോലികൾ വ്യത്യസ്ത ടീമുകൾ വഴി വിദേശത്തു നടക്കുകയാണെന്നും, അടുത്ത വർഷം പകുതിയോടെ ഇതിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. അതുപോലെ, ബ്ലെസി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും, എ ആർ റഹ്മാൻ ഒരുക്കുന്ന പശ്‌ചാത്തല സംഗീതമുൾപ്പെടെയുള്ള ജോലികൾ ബാക്കിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ആ ജോലികൾ അടുത്ത മാർച്ച് മാസത്തിനു മുൻപ് തീർന്നാൽ, ആട് ജീവിതം ആദ്യം കാൻ ഫിലിം ഫെസ്‌റ്റിവലിലും, അതിനു ശേഷം തീയേറ്ററുകളിലും എത്തുമെന്ന് പൃഥ്വിരാജ് പറയുന്നു. ഇപ്പോൾ വിലായത്ത് ബുദ്ധ, സലാർ എന്നീ ചിത്രങ്ങൾ ചെയ്യുന്ന പൃഥ്വിരാജ് അടുത്ത വർഷം രണ്ട് ബോളിവുഡ് ചിത്രങ്ങളും ചെയ്യും.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.